ലണ്ടൻ: സൗഹൃദ മത്സരങ്ങളുടെ ഇടവേള കഴിഞ്ഞ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വീണ്ടും ചൂടുപിടിച്ചപ്പോൾ, താളംതെറ്റാതെ വമ്പന്മാർ. മാഞ്ചസ്റ്റർ യുനൈറ്റഡ് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് സ്വാൻസീ സിറ്റിയെ തോൽപിച്ചപ്പോൾ, ലിവർപൂൾ 2-1ന് ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു.
ആദ്യ പകുതിയിലെ രണ്ടു ഗോളുകളിലാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ ജയം. അഞ്ചാം മിനിറ്റിൽതന്നെ റെമേലു ലുക്കാക്കു വലകുലുക്കി കളിയുടെ ഗതിയറിയിച്ചു. അലക്സിസ് സാഞ്ചസ് ഒരുക്കിക്കൊടുത്ത അവസരത്തിൽ നിന്നാണ് ബെൽജിയം താരത്തിെൻറ ഗോൾ. പിന്നാലെ, 20ാം മിനിറ്റിൽ അലക്സിസ് സാഞ്ചസും ഗോൾ നേടിയതോടെ സ്വാൻസീ പ്രതിസന്ധിയിലായി. ലീഡുയർത്താൻ മാഞ്ചസ്റ്റർ യുനൈറ്റഡ് ശ്രമം നടത്തിയെങ്കിലും രണ്ടാം പകുതിയിലും ഷോട്ടുകളൊന്നും വലതുളച്ചില്ല.
ക്രിസ്റ്റൽ പാലസിനെതിരെ ആദ്യ പകുതി മുഴുവൻ ഒരുഗോളിന് പിന്നിൽ നിന്നശേഷം സാഡിയോ മനെ (49), മുഹമ്മദ് സലാഹ് (84) എന്നിവരുടെ ഗോളിലാണ് ലിവർപൂൾ തിരിച്ചുവരുന്നത്. 81 പോയൻറുമായി ഒന്നാമതുള്ള സിറ്റിക്കു പിന്നാെല, മാഞ്ചസ്റ്റർ യുനൈറ്റഡും (68) ലിവർപൂളും (66) രണ്ടു മൂന്നും സ്ഥാനത്താണ്. മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 2-0ത്തിന് ബ്രൈട്ടണിനെയും വെസ്റ്റ്ഹാം 3-0ത്തിന് സതാംപ്ടണിനെയും തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.