ലണ്ടൻ: കരുത്തരുടെ അങ്കത്തിൽ ചെൽസിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ലിവർപൂൾ ഇംഗ്ലീഷ് പ്രീമി യർ ലീഗിൽ തലപ്പത്ത് തിരിച്ചെത്തി. സാദിയോ മനെയുടെയും (51) സൂപ്പർ താരം മുഹമ്മദ് സലാഹിെൻറയും (53) തകർപ് പൻ ഗോളുകളിലായിരുന്നു സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളിെൻറ ജയം.
ഞായറാഴ്ച ആദ്യ കളിയിൽ ക്രിസ്റ്റ ൽ പാലസിനെ 3-1ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി മുന്നിൽ കടന്നിരൂന്നെങ്കിലും പിന്നാലെ ജയം സ്വന്തമാക്കിയ ലിവർപൂൾ 85 പോയൻറുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഒരു മത്സരം കുറച്ച് കളിച്ച സിറ്റിക്ക് 83 പോയൻറാണുള്ളത്. ഉജ്വല ഫോമിലുള്ള റഹീം സ്റ്റെർലിങ്ങിെൻറ ഇരട്ട ഗോളുകളാണ് (15, 63) പാലസിെൻറ തട്ടകത്തിൽ സിറ്റിക്ക് ജയമൊരുക്കിയത്. ഇഞ്ചുറി സമയത്ത് ഗബ്രിയേൽ ജീസസിെൻറ വകയായിരുന്നു മൂന്നാം ഗോൾ. ലൂക മിലിയോലെവിച് (81) പാലസിെൻറ ആശ്വാസ ഗോൾ കണ്ടെത്തി.
സിറ്റിക്കായി ഗോൾ നേടിയ റഹീം സ്റ്റെർലിംഗിെൻറ ആഹ്ലാദം
വെസ്റ്റ്ഹാം യുനൈറ്റഡിനെതിരായ മത്സരത്തിൽ ശരിക്കും ഭാഗ്യം മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പമായിരുന്നു. പോൾ പോഗ്ബയുടെ രണ്ടു പെനാൽറ്റികൾ രക്ഷക്കെത്തിയപ്പോൾ യുനൈറ്റഡ് വിജയ വഴിയിൽ തിരിച്ചെത്തി. വെസ്റ്റ്ഹാമിനെ 2-1ന് തോൽപിച്ചാണ് യുനൈറ്റഡ് ബാഴ്സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ മത്സരത്തിന് മുന്നോടിയായി ആത്മവിശ്വാസം വീണ്ടെടുത്തത്.
19ാം മിനിറ്റിലായിരുന്നു ആദ്യ പെനാൽറ്റി. പോഗ്ബക്ക് പിഴച്ചില്ല. എന്നാൽ, രണ്ടാം പകുതി വിംഗർ ഫിലിപെ ആൻഡേഴ്സണിലൂടെ (49) വെസ്റ്റ്ഹാം സമനില പിടിച്ചു. വിജയഗോൾ കണ്ടെത്താൻ യുനൈറ്റഡ് പെടാപ്പാട് പെടുന്നതിനിടയിലാണ് 80ാം മിനിറ്റിൽ വീണ്ടും പെനാൽറ്റി ഭാഗ്യമെത്തിയത്. പോഗ്ബ വീണ്ടും തുണയായതോടെ യുനൈറ്റഡിന് ആശിച്ച ജയം. ഇതോടെ ആദ്യ നാലിലെത്താമെന്ന സോൾഷെയർ സംഘത്തിെൻറ പ്രതീക്ഷക്ക് വീണ്ടും ജീവൻെവച്ചു. 64 പോയൻറുള്ള യുനൈറ്റഡ് അഞ്ചാമതാണ്. ടോട്ടൻഹാം ഹോട്സ്പർ (67), ചെൽസി (66) എന്നിവയാണ് മുന്നിലുള്ളത്. ആഴ്സനലിന് 63 പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.