ലണ്ടൻ: യൂറോപ ലീഗിൽ ആഴ്സനൽ, ചെൽസി, ഇൻറർമിലാൻ ടീമുകൾ പ്രീക്വാർട്ടറിൽ. കഴിഞ്ഞ രാ ത്രി നടന്ന മത്സരങ്ങളിൽ ആഴ്സനൽ െബലറൂസ് ക്ലബ് ബേറ്റ് ബോറിസോയെ 3-0ത്തിന് തോൽപിച്ചാണ് പ്രീക്വാർട്ടർ ഉറപ്പിച്ചത്. ആദ്യ പാദത്തിലെ (0-1)ന് സ്വന്തം ഗ്രൗണ്ടിൽ കണക്കുതീർത്താണ് ആഴ്സനലിെൻറ മിന്നും ജയം. ഷൊദ്റാൻ മുസ്തഫിയും സോക്രട്ടിസും സ്കോർ ചെയ്തു. ഒരു ഗോൾ സെൽഫായും പിറന്നു. മറ്റൊരു മത്സരത്തിൽ നാപോളി 2-0ത്തിന് എഫ്.സി സൂറിക്കിനെ വീഴ്ത്തി പ്രീക്വാർട്ടറിൽ ഇടംപിടിച്ചു.
സ്വീഡീഷ് ക്ലബ് മാൽമോയെ ആദ്യ പാദത്തിൽ 2-1ന് വീഴ്ത്തിയ ചെൽസി, രണ്ടാം പാദത്തിൽ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് അവരെ വീഴ്ത്തിയത്. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷം ഒലിവർ ജിറൂഡ് (55), റോസ് ബാക്ലി (74), കലം ഹഡ്സൻ (84) എന്നിവരുടെ ഗോളിലായിരുന്നു ചെൽസി ജയം. മറ്റൊരു മത്സരത്തിൽ ഇൻറർമിലാൻ 4-0ത്തിന് റാപിഡ് വെയ്നിനെ തോൽപിച്ചു. പ്രീക്വാർട്ടറിൽ ചെൽസി ഡൈനാമോ കിയവിനെയും ആഴ്സനൽ റെനസിനെയും നാപോളി റെഡ്ബുൾ സാൽസ്ബർഗിനെയും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.