ലണ്ടൻ: ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ആവുന്നതൊക്കെ ചെയ്തിട്ടും ച െക്ക് ക്ലബ് സ്ലാവിയ പ്രാഗിന് തിരിച്ചുവരാനായില്ല. ഏഴു ഗോളുകൾ പിറന്ന യൂറോപ്പ ലീ ഗ് ത്രില്ലർ ക്വാർട്ടർ രണ്ടാം പാദ പോരാട്ടത്തിൽ ചെൽസി സ്ലാവിയ പ്രാഗിനെ 4-3ന് തോൽപിച ്ചു.
ഇതോടെ, ഇരുപാദങ്ങളിലുമായി 5-3െൻറ തകർപ്പൻ ജയത്തോടെ മൗറീസിയോ സറിയുടെ നീലപ്പട സെമിഫൈനലിൽ. മറ്റൊരു മത്സരത്തിൽ ആഴ്സനൽ നാപോളിയെ 1-0ത്തിന് തോൽപിച്ചു. ഇരുപാദങ്ങളിലും ജയിച്ച് (3-0) ഗണ്ണേഴ്സും യൂറോപ്പ ലീഗിെൻറ അവസാന നാലിൽ സ്ഥാനമുറപ്പിച്ചു. ബെൻഫികയോട് ആദ്യപാദത്തിൽ തോറ്റ (4-2) ജർമൻ ക്ലബ് ഫ്രാങ്ക്ഫർട്ട് രണ്ടാം പാദത്തിൽ തിരിച്ചുവന്ന് (2-0) എവേ ഗോളിെൻറ കരുത്തിൽ സെമിയിൽ പ്രവേശിച്ചു. സ്പാനിഷ് പോരിൽ വിയ്യാറയലിനെ തോൽപിച്ച് വലൻസിയയും (ഇരുപാദം 5-1) സെമിയിലെത്തി. ൈഫനൽ ടിക്കറ്റിനായി ആഴ്സനൽ-വലൻസിയയെയും ചെൽസി-ഫ്രാങ്ക്ഫർട്ടിനെയും നേരിടും. മേയ് രണ്ടിനാണ് ആദ്യപാദ സെമി മത്സരങ്ങൾ.
ഇൗസി ഇംഗ്ലീഷ് പാസ് സ്ലാവിയ പ്രാഗിനെതിരെ ചെക്ക് മണ്ണിൽ ആദ്യപാദം ജയിച്ച (1-0) ചെൽസി, സ്റ്റാംഫോർഡ് ബ്രിഡ്ജിൽ അനായാസം കളിപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, പോരാട്ടവീര്യത്തിന് എന്നും കടുപ്പമേറെയുള്ള ചെക്കുകാർ അവസാനം വരെ പൊരുതി. മൂന്ന് ഗോളിന് പിന്നിൽ നിന്നിട്ടും ആക്രമണ ഫുട്ബാൾ കൈവിടാതെ പൊരുതിയ പ്രാഗ് തിരിച്ചുവരവിെൻറ വേക്കാളമെത്തി. പക്ഷേ, പെഡ്രോയും ജിറൂഡും ചേർന്ന് അവരുടെ മോഹം തല്ലിക്കെടുത്തി. സ്പാനിഷ് താരം പെഡ്രോയാണ് (9) ഗോൾ വേട്ടക്ക് തുടക്കമിട്ടത്. പെഡ്രോയുടെ മികവിൽ ഒരു സെൽഫ് ഗോളും(സിമൺ ഡലി-9) ലഭിച്ചപ്പോൾ 10 മിനിറ്റിനിടെതന്നെ ചെൽസി രണ്ടു ഗോളിന് മുന്നിൽ.
ആദ്യ പകുതിക്കു മുമ്പ് ഒലിവർ ജിറൂഡും (17), പിന്നാലെ വീണ്ടും പെേഡ്രായും ഗോൾ നേടിയതോടെ ചെൽസി സേഫ് സോണിലായി. എന്നാൽ, ശക്തമായ മത്സരം കാഴ്ചവെച്ച ചെക്ക് ക്ലബ് മൂന്നു ഗോൾ മടക്കി ചെൽസിയെ വിറപ്പിച്ചു. തോമസ് സൂസക് (25), പീറ്റർ സെവ്സിക് (51,54) എന്നിവരാണ് സ്കോറർ. ഇരുപാദങ്ങളിലുമായി 5-3െൻറ ജയത്തോടെ ചെൽസി സെമിയിൽ. നാപോളിക്കെതിരെ കടുപ്പമേറിയ പോരാട്ടത്തിൽ അലക്സാഡ്രെ ലാകസറ്റെയുടെ ഫ്രീകിക്ക് ഗോളിലാണ് ആഴ്സനലിെൻറ ജയം. ആദ്യ പാദത്തിൽ 2-0ത്തിന് ജയിച്ചതിനാൽ ഗണ്ണേഴ്സ് അനായാസം (ഇരുപാദം 3-0) സെമിയിൽ പ്രവേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.