ലണ്ടൻ: ചാമ്പ്യൻസ് ലീഗിെൻറ ആദ്യ അങ്കങ്ങളിൽ കണ്ട അട്ടിമറിയും ൈക്ലമാക്സുമൊന്നുമി ല്ലാതെ യൂറോപ ലീഗ് ഗ്രൂപ് പോരാട്ടങ്ങൾക്ക് കിക്കോഫ്. വൻകരയുടെ രണ്ടാം പോരാട്ടമാ യ ‘യൂറോപ’യിൽ സൂപ്പർ ടീമുകളായ ആഴ്സനലും മാഞ്ചസ്റ്റർ യൂനൈറ്റഡും ജയത്തോടെ ഗ്രൂപ് അങ്കങ്ങൾക്ക് തുടക്കമിട്ടു.
ആഴ്സനൽ 3-0ത്തിന് ജർമൻ ക്ലബ് എയ്ൻത്രാഷ് ഫ്രാങ്ക്ഫർട്ടിനെയും മാഞ്ചസ്റ്റ യുനൈറ്റഡ് 1-0ത്തിന് കസാഖിസ്താെൻറ അസ്താനയെയും തോൽപിച്ചു. മറ്റു പ്രധാന മത്സരങ്ങളിൽ സെവിയ്യ കരബാഗിനെയും (3-0), ഡൈനാേമാ കിയവ്, മാൽമോയെയും (1-0), എ.എസ് റോമ, മെഡിപോളിനെയും (4-0) തോൽപിച്ചു.
പുതുനിരയെ അണിനിരത്തിയാണ് കോച്ച് ഉനായ് എംറി ആഴ്സനലിനെ ഇറക്കിയത്. അവരിൽ 18കാരൻ ബുകായോ സാക ടീമിെൻറ വിജയ ശിൽപിയുമായി. 38ാം മിനിറ്റിൽ ബുകായോ മറിച്ചു നൽകിയ പാസിൽ മറ്റൊരു 19കാരൻ ജോ വില്ലോക്ക് ആദ്യ ഗോളടിച്ച് ആഴ്സനലിന് ലീഡ് നൽകി. രണ്ടാം പകുതിയിലായിരുന്നു ശേഷിച്ച രണ്ട് ഗോളുകൾ. ഇടക്ക് പത്തിലേക്കൊതുങ്ങിയ ജർമൻനിരക്കെതിരെ ആഴ്സനൽ സാകയുടെയും (85), ഒബുമെയാങ്ങിെൻറയും (87) േഗാളിൽ കളി ജയിച്ചു.
സ്വന്തം ഗ്രൗണ്ടിൽ കസാഖ്സ്താൻ ക്ലബിനെതിരെ വിയർത്തു കളിച്ചായിരുന്നു യുനൈറ്റഡിെൻറ വിജയം. ഒാൾഡ്ട്രാഫോഡിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞുകളിച്ച അസ്താന യുനൈറ്റഡിനെ ആദ്യ പകുതിയിൽ വലകുലുക്കാൻ അനുവദിച്ചില്ല. എന്നാൽ, രണ്ടാം പകുതിയുടെ 73ാം മിനിറ്റിൽ കൗമാരക്കാരൻ മാസൻ ഗ്രീൻവുഡ് ഇംഗ്ലീഷുകാരുടെ വിജയ ശിൽപിയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.