പാരിസ്: സീനിയർ ടീമിലെ െപ്ലയിങ് ഇലവനിൽ ഇടംപിടിച്ചപ്പോൾ അവസരം മുതലാക്കി മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ മാസൻ ഗ്രീൻവുഡ്. യൂറോപ ലീഗ് ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ യുനൈറ്റഡ് എ.ഇസഡ് അൽകമാറിനെ 4-0ത്തിന് തോൽപിച്ചപ്പോൾ താരമായത് ഇരട്ട ഗോളടിച്ച 18കാരൻ ഗ്രീൻവുഡ്.
ഗ്രൂപ് ‘എല്ലിെല’ ഒന്നാം സ്ഥാനക്കാരെ നിശ്ചയിച്ച മത്സരത്തിൽ രണ്ടാം പകുതിയിലായിരുന്നു യുനൈറ്റഡിെൻറ ഗോൾ നേട്ടങ്ങൾ. 53ാം മിനിറ്റിൽ ആഷ്ലി യങ്ങിലൂടെയായിരുന്നു ആദ്യ ഗോൾ. പിന്നാലെ, ഗ്രീൻവുഡ് ( 58, 64) ലീഡുയർത്തി. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് യുവാൻമാറ്റ പട്ടിക തികച്ചു.
ഗ്രൂപ് ‘എഫി’ൽ സ്റ്റാൻേഡഡ് ലീഗിനെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്നശേഷം തിരിച്ചടിച്ച ആഴ്സനൽ സമനില നേടി (2-2). യുനൈറ്റഡ്, ആഴ്സനൽ, എസ്പാന്യോൾ, പോർടോ, സെവിയ്യ ടീമുകൾ ഗ്രൂപ് ജേതാക്കളായ നോക്കൗട്ട് റൗണ്ടിൽ കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.