വാർസോ: റയൽ മഡ്രിഡിെൻറ പുതിയ അവതാരം മാർേകാ അസൻസിയോ, അത്ലറ്റിേകാ മഡ്രിഡിെൻറ സോൾ നിഗസ് എന്നിവർ അണിനിരന്ന സ്പെയ്നിനെ ഒരു ഗോളിന് വീഴ്ത്തി ജർമനി യുവേഫ അണ്ടർ 21 ജേതാക്കൾ. 40ാം മിനിറ്റിൽ മിച്ചൽ വെസർ നേടിയ ഹെഡർ ഗോളിലാണ് രണ്ടാം തവണ ജർമനി യൂറോപ്യൻ അണ്ടർ 21 കിരീടം നേടുന്നത്.
കളിയിലുടനീളം സ്പാനിഷ് കൗമാരപ്പട ആധിപത്യം പുലർത്തിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിെൻറ അഞ്ചു മിനിറ്റ് മുമ്പ് വഴങ്ങിയ ഗോളിന് മറുപടി നൽകാനാവാതെ വീഴുകയായിരുന്നു. വലതുവിങ്ങിൽനിന്നും ജെർമി ടോൾയാൻ നൽകിയ േക്രാസ്ബോൾ മിച്ചൽ വെസെർ ഉയർത്തി ഹെഡ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.