വെംബ്ലി സ്റ്റേഡിയത്തിൽ കരുത്തർ ഏറ്റുമുട്ടിയപ്പോൾ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഒരുഗോളിന് പരാജയപ്പെടുത്തി ചെല്‍സിക്ക് എട്ടാം എഫ്എ കപ്പ് കിരീടം. ഏഡൻ ഹസാഡാണ് നീലപ്പടയുടെ വിജയ ഗോളടിച്ചത്. 22ാം മിനിറ്റിൽ ലഭിച്ച ഒരു പെനാല്‍റ്റി ഹസാര്‍ഡ് ഗോളാക്കിമാറ്റുകയായിരുന്നു. ഹസാഡിനെ വീഴ്ത്തി യുണൈറ്റഡിെൻറ ഫില്‍ ജോണ്‍സാണ് ചെൽസിക്ക് ഭാഗ്യമായ പെനാൽറ്റി സമ്മാനിച്ചത്. കിക്കെടുത്ത ഹസാര്‍ഡ് പന്ത് അനായാസം വലയിലാക്കുകയായിരുന്നു.
പന്തടക്കത്തില്‍ മുന്നില്‍ നിന്ന യുണൈറ്റഡിന് പക്ഷെ ഗോളടിക്കാനായില്ല. കളിയിലുടനീളം ബോള്‍ പൊസഷനില്‍ യുണൈറ്റഡ് തന്നെയായിരുന്നു മികവ്കാട്ടിയത്. എന്നാൽ പന്ത് വലയിലെത്തിക്കുന്നതില്‍ എല്ലായ്പോഴും പരാജയപ്പെട്ടു. ആദ്യ പകുതി അവസാനം ലഭിച്ച അവസരം നഷ്ടപ്പെടുത്തിയതും ഫിൽ ജോണ്‍സായിരുന്നു.
രണ്ടാം പകുതിയിലും ഇരുടീമുകളുടെയും മികച്ച പ്രകടനത്തിന് വെംബ്ലിയിലെ ആരാധകർ സാക്ഷിയായി. എഴുപത്തൊന്നാം മിനിറ്റില്‍ ചെൽസിക്ക് ലീഡുയർത്താൻ ലഭിച്ച അവസരം പാഴാക്കുന്നതിന് അവർ സാക്ഷിയായി.
You know the words! #FACupFinal pic.twitter.com/2iDfx0tv52
— Chelsea FC (@ChelseaFC) May 19, 2018
ഇന്ന് വിജയിച്ചിരുന്നെങ്കിൽ ഏറ്റവുമധികം എഫ്എ കപ്പ് നേടുന്ന ടീമെന്ന നേട്ടം ആഴ്‌സണലിനൊപ്പം യുണൈറ്റഡിനും പങ്കിടാമായിരുന്നു.2016ലാണ് യുണൈറ്റഡ് അവസാനമായി എഫ്എ കപ്പ് നേടുന്നത്. 2012ലാണ് ഇതിനുമുമ്പ് ചെല്‍സി കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.