ബാഴ്സലോണ: ക്ലബ് ഫുട്ബാൾ സീസണിൽ കാൽപന്തുലോകം കാത്തിരുന്ന ഉഗ്രപോരാട്ടത്തിന് ഇന്ന് കളമുണരുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിഫൈനലിെൻറ ആദ്യ പാദത്തിന് നൂകാംപിൽ ബാഴ്സലോണയും ലിവർപൂളും മുഖാമുഖമെത്തുേമ്പാൾ പ്രവചനങ്ങൾ അസാധ്യമായ അങ്കം. സ്പാനിഷ് ലാ ലിഗ കിരീടത്തിൽ മുത്തമിട്ടാണ് ബാഴ്സലോണയുടെ തയാറെടുപ്പ്. കഴിഞ്ഞ ദിവസം ലെവാെൻറയെ ഒരു ഗോളിന് തോൽപിച്ച കറ്റാലന്മാർ തങ്ങളുടെ 26ാം ലീഗ് കിരീടമാണ് സ്വന്തമാക്കിയത്. അതേസമയം, ഇംഗ്ലണ്ടിൽ പ്രീമിയർ ലീഗ് കിരീടത്തിനായി ഉജ്ജ്വല പോരാട്ടത്തിലാണ് ലിവർപൂൾ. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായി ഒരു പോയൻറിെൻറ വ്യത്യാസം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബാഴ്സലോണ മാഞ്ചസ്റ്റർ യുനൈറ്റഡിനെ 4-0ത്തിന് തരിപ്പണമാക്കിയപ്പോൾ, ലിവർപൂൾ 6-1നാണ് പോർചുഗൽ ക്ലബ് എഫ്.സി പോർേട്ടായെ മുക്കിയത്.
സ്റ്റാർ ഫൈറ്റ് 12 വർഷം മുമ്പ് ബാഴ്സലോണയും ലിവർപൂളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ ഫ്രാങ്ക് റൈകാഡും റാഫേൽ ബെനിറ്റസുമായിരുന്നു ടച്ച്ലൈനിനു പുറത്ത് തന്ത്രമോതിയത്. അന്ന്, ബെനിറ്റസിെൻറ ‘റെഡ്സ്’ റൈക്കാഡിെൻറ ടിക്കിടാക്കയെ അട്ടിമറിച്ച് ക്വാർട്ടർ ഫൈനലിൽ കടന്നു. ആ സീസണിൽ ലിവർപൂൾ ഫൈനൽ വരെയെത്തി. ഒരു വ്യാഴവട്ടത്തിനുശേഷം ചാമ്പ്യൻ ടീമുകൾ വീണ്ടും മുഖാമുഖമെത്തുേമ്പാൾ അരങ്ങിനും അണിയറക്കും മാറ്റ് കുറയുന്നില്ല. ഏണസ്റ്റോ വാൽവർദെ മുതൽ ലയണൽ മെസ്സിയും ലൂയി സുവാരസും കുടീന്യോയുമടങ്ങിയ ബാഴ്സലോണ. തന്ത്രങ്ങളുടെ തമ്പുരാനായ യുർഗൻ േക്ലാപ്പിെൻറ ലിവർപൂളിൽ വെർജിൽ വാൻഡൈക് മുതൽ മുഹമ്മദ് സലാഹും േറാബർേട്ടാ ഫെർമീന്യോയും വരെയുള്ളവർ. കൊള്ളാനും കൊടുക്കാനും കരുത്തുള്ള നിര ഇരുപക്ഷത്തും അണിനിരക്കുേമ്പാൾ കാണികൾക്ക് ഉജ്ജ്വലമായ വിരുന്നാവും.
ബാഴ്സ പവർഫുൾ 2019ൽ നൂകാംപിൽ തോൽവിയറിയാതെയാണ് ബാഴ്സലോണയുടെ കുതിപ്പ്. ആ യാത്രക്കിടെയാണ് ലെവാെൻറയെ വീഴ്ത്തി ലാ ലിഗ ചാമ്പ്യൻ പട്ടമണിയുന്നത്. സീസണിൽ ട്രിപ്ൾ കിരീടം ലക്ഷ്യമിടുന്നവർക്ക് ഒരു ടെൻഷൻ കുറഞ്ഞുകിട്ടി. ഇനി, മനഃസമ്മർദമില്ലാതെ ചാമ്പ്യൻസ് ലീഗിനൊരുങ്ങാമെന്ന് കോച്ചും തുറന്നുപറഞ്ഞു. ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർക്ക് വിശ്രമം നൽകിയായിരുന്നു അവസാന മത്സരത്തിൽ െപ്ലയിങ് ഇലവനൊരുങ്ങിയത്. എങ്കിലും, വിജയ ഗോൾ കുറിക്കാൻ രണ്ടാം പകുതിയിൽ പകരക്കാരനായെത്തിയ മെസ്സി തന്നെ വേണ്ടിവന്നു.സെർജിയോ ബുസ്കറ്റ്സ്, സെർജി റോബർേട്ടാ എന്നിവരും ബെഞ്ചിലിരുന്നശേഷം രണ്ടാം പകുതിയിൽ കളത്തിലിറങ്ങുകയായിരുന്നു. സാമുവൽ ഉംറ്റിറ്റിക്ക് പൂർണ വിശ്രമം അനുവദിച്ചു. പരിക്കിെൻറ ആശങ്കയൊന്നുമില്ലാതെ ബാഴ്സലോണ സർവസന്നാഹത്തോടെ ഇറങ്ങുേമ്പാൾ നൂകാംപിൽ അവർ ശക്തരായിരിക്കും.
ലിവർപൂളിന് നോ ടെൻഷൻ മുമ്പ് നാലുതവണ നൂകാംപിലെത്തിയപ്പോൾ തലയെടുപ്പോടെയാണ് മടങ്ങിയതെന്ന ചരിത്രം േക്ലാപ്പിനും കൂട്ടുകാർക്കുമുണ്ട്. രണ്ടു ജയവും രണ്ടു സമനിലയുമായിരുന്നു സമ്പാദ്യം. അതിെൻറ ആവർത്തനത്തിനാണ് ‘റെഡ്സ്’ ബൂട്ടുകെട്ടുന്നത്. മസിൽവേദനയുടെ ആശങ്കയിലായിരുന്ന റോബർേട്ടാ െഫർമീന്യോ കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയതോടെ ആത്മവിശ്വാസം ഇരട്ടിയായി വർധിച്ചു.
പ്രീമിയർ ലീഗിൽ ഹഡേഴ്സ്ഫീൽഡിനെതിരെ 5-0ത്തിന് ജയിച്ചതും മുഹമ്മദ് സലാഹും സാദിയോ മാനെയും ഇരട്ട ഗോളടിച്ചതുമെല്ലാം നൂകാംപിലേക്കുള്ള നിക്ഷേപമാണ്. പ്രതിരോധമാണ് മറ്റൊരു കരുത്ത്. കഴിഞ്ഞ ദിവസം പി.എഫ്.എയുടെ മികച്ച താരത്തിനുള്ള പുരസ്കാരം നേടിയ വാൻഡൈക് നയിക്കുന്ന പ്രതിരോധത്തിൽ ട്രെൻഡ് അലക്സാണ്ടർ, ദെജാൻ ലൊവ്റൻ, ആൻഡ്ര്യൂ റോബർട്സൺ എന്നിവരുടെ സാന്നിധ്യവും ഗോളി അലിസണിെൻറ ഫോമും ലിവർപൂളിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.