കളിക്കളത്തെ ക്യൂബൻ വിപ്ലവത്തിെൻറ ആയുധമാക്കിയ തന്ത്രശാലിയായിരുന്നു ഫിദൽ കാസ്ട ്രോ. ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരായ വിമത പോരാട്ടം ഇൗ നീക്കത്തിലൂടെ ആഗോള ശ്രദ്ധ യിലെത്തി. ഫോർമുല വൺ കാറോട്ടത്തിൽ 1951 മുതൽ 1957 വരെയായി അഞ്ചുവട്ടം ചാമ്പ്യനായ അർജൻറീ നക്കാരൻ യുവാൻ മാനുവൽ ഫാനിഗോയെ ക്യൂബയിൽ വെച്ച് കാസ്ട്രോയുടെ പോരാളികൾ കിഡ്നാപ്പ് ചെയ്തു. 1958 ഫെബ്രുവരി 23നായിരുന്നു കായിക ലോകത്തെ ഞെട്ടിച്ച സംഭവം.
നേതൃത്വത്തിൽ ബാറ്റിസ്റ്റ ഭരണകൂടത്തിനെതിരെ പോരാട്ടം ശക്തമാവുന്നതിനിടെയായിരുന്നു ക്യൂബയിൽ നോൺ ഫോർമുല വൺ ഗ്രാൻഡ്പ്രീ നടക്കുന്നത്. മുൻ വർഷത്തെ ചാമ്പ്യനായ ഫാനിഗോ ഉൾപ്പെടെ പ്രമുഖ റേസിങ് താരങ്ങളെല്ലാം ഹവാനയിലെത്തി. ഇതിനിടെയാണ് ഫെബ്രുവരി 23ന് രാത്രി ഹവാനയിലെ ഹോട്ടലിൽ ഒരു സംഘെമത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി ഫാനിഗോയെ കടത്തിയത്. ക്യൂബൻ സമര പോരാട്ടത്തിന് ആഗോള ശ്രദ്ധയും ബാറ്റിസ്റ്റയുടെ അഭിമാനമായ ഗ്രാൻഡ്പ്രി മുടക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, പ്രസിഡൻറ് ബാറ്റിസ്റ്റ കുലുങ്ങിയില്ല. സുരക്ഷ ശക്തമാക്കി കാറോട്ട മത്സരം നടത്തി.
ഇതേസമയം, അർജൻറീനക്കാരനായ ഫാനിഗോക്കുവേണ്ടി തിരച്ചിലും ആരംഭിച്ചു. പക്ഷേ, മൂന്നു കേന്ദ്രങ്ങളിൽ മാറിമാറി അവർ അദ്ദേഹത്തെ തടവിൽ വെച്ചു. ഇതിനിടെ ഫാനിഗോക്ക് വിമതർ മത്സരം കാണാനും റേഡിയോ കമൻററി കേൾക്കാനും സൗകര്യമൊരുക്കി. ഒടുവിൽ ബാറ്റിസ്റ്റയുടെ സൈന്യത്തെ വെട്ടിച്ച് അർജൻറീന എംമ്പസിക്ക് കൈമാറിയാണ് ബന്ദിനാടകം അവസാനിച്ചത്. നാട്ടിലെത്തിയ ഫാനിഗോ കാസ്ട്രോയെ പ്രകീർത്തിച്ചത് ആഗോള ശ്രദ്ധനേടി. ഇൗ സംഭവത്തെ ആസ്പദമാക്കി 1999ൽ അർജൻറീനയിൽ ‘ഒാപറേഷൻ ഫാനിഗോ’എന്ന പേരിൽ സിനിമയുമിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.