ന്യൂഡല്‍ഹി: ഫിഫ റാങ്കിങ്ങില്‍ ഇന്ത്യക്ക് മികച്ച നേട്ടം. ഫിഫയുടെ ഏറ്റവും പുതിയ റാങ്കിങ് പട്ടിക പ്രകാരം ആറുവര്‍ഷത്തിനിടയിലെ മികച്ച റാങ്കിങ്ങുമായി 137ാം സ്ഥാനത്താണ് ഇന്ത്യ. ഇതിനുമുമ്പത്തെ പട്ടികയില്‍ 148ാമതായിരുന്ന ഇന്ത്യ 11 സ്ഥാനമാണ് ഒറ്റയടിക്ക് കയറിയത്. കഴിഞ്ഞമാസം മുംബൈയില്‍ നടന്ന സൗഹൃദമത്സരത്തില്‍ 114ാം റാങ്കുകാരായ പ്യൂര്‍ട്ടോറിക്കോയെ തോല്‍പിച്ചതുവഴി കിട്ടിയ 230 പോയന്‍റാണ് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനിന്‍െറ പരിശീലനത്തില്‍ പന്തുതട്ടുന്ന ഇന്ത്യയുടെ കുതിപ്പിന് സഹായകമായത്. ബ്രിട്ടീഷ് കോച്ച് ഫെബ്രുവരിയില്‍ സ്ഥാനമേല്‍ക്കുമ്പോള്‍ 171ാം റാങ്കിലായിരുന്നു ഇന്ത്യ. മാര്‍ച്ചില്‍ രണ്ടു സ്ഥാനം പിറകോട്ടുപോയി 173ലേക്ക് താഴ്ന്നെങ്കിലും പിന്നീട് നേപ്പാളിനെ തോല്‍പിച്ചതോടെ റാങ്കിങ് മെച്ചപ്പെട്ടു. ഇതിന്‍െറ പിന്നാലെയാണ് സമീപകാലത്തെ മികച്ച റാങ്കിലേക്ക് കുതിപ്പ് നടത്തിയത്. ഇന്ത്യയുടെ നേട്ടത്തില്‍ കോണ്‍സ്റ്റന്‍ൈറന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് എന്നിവരും സന്തോഷം പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.