സൂറിച്ച്: ലോകകപ്പ് യോഗ്യത റൗണ്ടിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തറിനെ അഭിമാനകരമായ സമനിലയിൽ തളച്ചെങ്കിലും പുതിയ ഫിഫ റാങ്കിങ് പട്ടികയിൽ ഇന്ത്യക്കത് തുണയായില്ല. പു തുക്കിയ റാങ്കിങ്ങിൽ രണ്ടു സ്ഥാനം പിന്നോട്ടുപോയി ഇന്ത്യ 104ലെത്തി.
62ാം സ്ഥാനത്തുള്ള ഖത്തറിെൻറ നിലയിൽ മാറ്റമില്ല. ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ കളിയിൽ ഇന്ത്യയെ അവസാനനിമിഷ ഗോളുകളിൽ മറികടന്ന ഒമാൻ ആ ജയത്തിെൻറ ബലത്തിൽ മൂന്നു സ്ഥാനം മുന്നോട്ടുകയറി 84ലെത്തി. ഇന്ത്യ ഉൾപ്പെടുന്ന ഗ്രൂപ്പിലെ മറ്റു ടീമുകളായ അഫ്ഗാനിസ്താൻ 146ഉം ബംഗ്ലാദേശ് 187ഉം സ്ഥാനത്താണുള്ളത്. അഫ്ഗാൻ ടീം മൂന്നു സ്ഥാനം മുകളിലേക്കുയർന്നപ്പോൾ ബംഗ്ലാദേശ് അഞ്ചു സ്ഥാനം പിന്നോട്ടുപോയി.
ബെൽജിയം ഒന്നാം സ്ഥാനത്തു തുടരുേമ്പാൾ ബ്രസീലിനെ പിന്തള്ളി ഫ്രാൻസ് രണ്ടാമതെത്തി. ബ്രസീൽ മൂന്നും ഇംഗ്ലണ്ട് നാലും സ്ഥാനങ്ങളിലാണ്. ഒരു സ്ഥാനം മുന്നോട്ടുകയറി പോർചുഗൽ അഞ്ചാമതെത്തിയപ്പോൾ ഉറുഗ്വായ് ആറാം സ്ഥാനത്താണ്. രണ്ടു സ്ഥാനം മുന്നിലെത്തിയ സ്പെയിനാണ് പുതിയ പട്ടികയിലെ ഏഴാം സ്ഥാനക്കാർ. ക്രൊയേഷ്യ, കൊളംബിയ, അർജൻറീന ടീമുകളാണ് എട്ടുമുതൽ പത്തുവെര സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.