മഡ്ഗാവ്: കന്നി കിരീടവും തേടി ജർമൻപട ഇന്ത്യയിലെത്തി. 20 അംഗ സംഘം ഗോവയിലെ മഡ്ഗാവിൽ ഇന്ത്യൻസമയം പുലർച്ചെ അഞ്ചിനാണ് വിമാനമിറങ്ങിയത്. വിശ്രമത്തിനുശേഷം വൈകീട്ട് കടൽതീരത്ത് താരങ്ങൾ പരിശീലനത്തിനിറങ്ങി. ക്യാപ്റ്റൻ യാൻ ഫീറ്റ് ആർപ്പും മറ്റു ചില താരങ്ങളും പിന്നീട് ടീമിനോടൊപ്പം ചേരും. ബുണ്ടസ് ലിഗ ടീം ഹാംബർഗർ എസ്.വിയുടെ താരമായ യാൻ ഫീറ്റ് കഴിഞ്ഞ ദിവസം വെർഡർ ബ്രിമനെതിരായ മത്സരത്തിൽ കളത്തിലെത്തിയിരുന്നു. ഫിഫ ലോകകപ്പിൽ നാലു തവണ ചാമ്പ്യന്മാരായ ജർമനിക്ക് പക്ഷേ, അണ്ടർ 17 ലോകകപ്പിൽ മേൽവിലാസമുണ്ടാക്കാനായിട്ടില്ല.
മത്സരം നിയന്ത്രിക്കാൻ വനിതകളും ന്യൂഡൽഹി: ഫിഫ ടൂർണമെൻറിൽ പുതുചരിത്രമെഴുതി അണ്ടർ 17 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാൻ വനിത റഫറിയും. അസിസ്റ്റൻറ് റഫറിമാരുടെ റോളിലാണ് ഏഴു വനിത റഫറിമാർ കൗമാര ലോകകപ്പിെൻറ ഭാഗമാകുന്നത്. ഇതാദ്യമായാണ് ഫിഫ പുരുഷ ചാമ്പ്യൻഷിപ് മത്സരം നിയന്ത്രിക്കാൻ വനിതകളെയും തിരഞ്ഞെടുക്കുന്നത്. ഫിഫ എലൈറ്റ് പാനലിൽ ഉൾപ്പെട്ട ഏഴു വനിതകളാവും കൗമാര ലോകകപ്പിെൻറ ഭാഗമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.