അഖിലേന്ത്യ ഫെഡറേഷനെതിരായ ഹൈകോടതി ഉത്തരവ്​ വിലക്ക്​ ഭീഷണി; സ്വരം കടുപ്പിച്ച്​ ഫിഫ

സൂറിക്​​: അഖിലേന്ത്യ ഫുട്​ബാൾ ഫെഡറേഷൻ തെരഞ്ഞെടുപ്പിലെ കോടതി ഇടപെടലി​നിടെ മുന്നറിയിപ്പുമായി രാജ്യാന്തര ഫുട്​ബാൾ ഫെഡറേഷൻ (ഫിഫ). ഫെഡ​േറഷനിൽ രാജ്യത്തിനകത്തുള്ള നിയമപരമോ രാഷ്​ട്രീയമോ ആയ ഇടപെടൽ അനുവദിക്കില്ലെന്നാണ്​ ഫിഫയുടെ മുന്നറിയിപ്പ്​. എ​.​െഎ.എഫ്​.എഫ്​ തെരഞ്ഞെടുപ്പ്​ റദ്ദാക്കിയ ഡൽഹി ഹൈകോടതി പ്രസിഡൻറ്​ സ്​ഥാനത്തുനിന്ന്​ പ്രഫുൽ പ​േട്ടലിനെ അയോഗ്യനാക്കുകയും ചെയ്​തതിനു പിന്നാലെയാണ്​ ഫിഫ നിർദേശം. ചൊവ്വാഴ്​ച​െ​ത്ത കോടതി ഉത്തരവിനുശേഷം ഇതാദ്യമായാണ്​ ഫിഫയുടെ പ്രതികരണം. ​കോടതി ഉത്തരവു​ സംബന്ധിച്ച​ വിശദാംശങ്ങൾ ആരാഞ്ഞ്​ ഫിഫ അഖിലേന്ത്യ ഫെഡറേഷന്​ കത്തയച്ചു. സർക്കാർ-കോടതി ഇടപെടൽ ബോധ്യപ്പെട്ടാൽ ദേശീയ ​ഫെഡറേഷനും രാജ്യത്തിനും വിലക്കേർപ്പെടുത്തുകയാണ്​ ഫിഫയുടെ രീതി. കഴിഞ്ഞ ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പാണ്​ കോടതി അസാധുവാക്കിയത്​. 

Tags:    
News Summary - FIFA warns All India Football Federation -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.