സാന്‍ യുവാന്‍: ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കൊളംബിയയെ തകർത്ത് അർജൻറീന വിജയ വഴിയിൽ തിരിച്ചെത്തി (3-0 ). അതേസമയം പെറുവിനെ അവരുടെ തട്ടകത്തിൽ വെച്ച് തകർത്ത് ബ്രസിൽ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. മെസ്സി ഇല്ലാതെ ടീമിന് മുന്നോട്ട് പോകാൻ സാധിക്കില്ല എന്നത് ഉറപ്പിക്കുന്നതായിരുന്നു കൊളംബിയക്കെതിരായ അർജൻറീനയുടെ വിജയം. ഒമ്പതാം മിനിട്ടിൽ ഫ്രീകിക്കിലൂടെ മെസ്സി ആദ്യ ഗോൾ നേടി ഭീമിനെ മുന്നിലെത്തിച്ചു.
13 - മിനിട്ടിന് ശേഷം കൊളംബിയൻ പ്രതിരോധ നിരയെ കബളിപ്പിച്ച് മെസ്സി നൽകിയ ക്രോസ് ലൂക്കാസ് പ്രാറ്റോ ഗോളാക്കി മാറ്റി. വീണ്ടും മെസ്സിയിലൂടെ നിരവധി അവസരങ്ങൾ എത്തിയെങ്കിലും ഗോൾ ഡിറന്നില്ല. 83-ാം മിന്നിട്ടിൽ മെസ്സിയുടെ പാസിൽ എയ്ഞ്ചൽ ഡി മരിയ വലകുലുക്കി. സസ്പെൻഷനിലായ ഓസ്കാർ മുറിലോയുടെയും വരിക്കേറ്റ യെറി മിനയുടെയും അഭാവം കൊളംബിയൻ നിരയിൽ പ്രകടമായിരുന്നു. വിജയത്തോടെ അർജൻറീന അഞ്ചാം സ്ഥാനത്തെത്തി. 12 മത്സരങ്ങളിൽ നിന്നും 19 പോയന്‍റാണ് ടീമിന്‍റെ സമ്പാദ്യം. അതേസമയം കൊച്ചബിയ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 57, 78 മിനിട്ടുകളിലായി യഥാക്രമം ബ്രിയേൽ ജീസസ് നൈറ്റോ അഗസ്റ്റോ എന്നിവരാണ് ബ്രിലിനായി ഗോൾ നേടിയത്.
പരിക്ക് മാറി തിരിച്ചെത്തിയ അലക്സി സാഞ്ചസിന്റെ മികവിൽ ചിലി ഉറുഗോയെ 3-1ന് തകർത്തു. പോയന്റ് നിലയിൽ ചിലി നാലാമതും ഉറുഗ്യോ രണ്ടാമതുമാണ്. മറ്റു മത്സരങ്ങളിൽ ഇക്വഡോർ വെനസ്വേലയെ 3-0 ത്തിനും ബൊളിവിയ പരഗോയെ 1-0 ത്തിനും തോൽപിച്ചു .
MESSI GOAL IN HD https://t.co/CgFeN4Mjmx
— Messi ❤️ (@VlSCABARCA) November 15, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.