റോസ്തോവ്: ഷൂട്ടൗട്ട് വിധിനിർണയിച്ച പോരാട്ടത്തിൽ ഗോൾകീപ്പർ ഡാനിയേൽ സുബാസിചിെൻറ മികവിൽ ക്രൊയേഷ്യ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. ഫുൾടൈമും എക്സ്ട്രാടൈമും പിന്നിട്ട പോരാട്ടം 1-1ന് സമനിലയിൽ പിരിഞ്ഞപ്പോഴാണ് കളി ഗോളിമാരുടെ കൈക്കരുത്തിലേക്ക് നീങ്ങിയത്. പിന്നെ കണ്ടത് ഡെന്മാർകിെൻറ പീറ്റർ ഷ്മൈകലും ക്രൊയേഷ്യയുടെ സുബാസിചും തമ്മിലുള്ള പോരാട്ടം. ഒന്നിനൊന്ന സേവുകൾ. സുബാസിച് ഡെന്മാർകിെൻറ മൂന്ന് കിക്കുകൾ തടുത്തിട്ടപ്പോൾ ഷ്മൈകലിന് രണ്ടു കിക്കുകളേ തട്ടിയിടാനായുള്ളൂ. ഷൂട്ടൗട്ടിൽ 3-2ന് ക്രൊയേഷ്യ വിജയം (ആകെ 4-3).
ആന്ദ്രെ ക്രമാറിച്, മോദ്രിച്, റാകിടിച് എന്നിവരാണ് ക്രൊയേഷ്യക്കായി സ്കോർ ചെയ്തത്. മിലാൻ ബദേയ്, പിവാരിച് എന്നിവരുടെ ഷോട്ടുകൾ ഗോളി തടുത്തിട്ടു. ഡെന്മാർകിെൻറ സിമോൺ കായർ, മൈകൽ ഡെഹ്ലി എന്നിവർക്കുമാത്രമേ സുബാസിചിനെ മറികടന്ന് വലകുലുക്കാനായുള്ളൂ. ക്രിസ്റ്റ്യൻ എറിക്സൺ, ലസി ഷോണെ, നികോളായ് ജോർജൻസൺ എന്നിവരുടെ ഷോട്ടുകൾ സുബാസിച് തടഞ്ഞിട്ടു.
കളിയുടെ ഒന്നാം മിനിറ്റിൽ മത്യാസ് ജോർജൻസണിെൻറ ഗോളിലൂടെ ഡെന്മാർക്കാണ് ആദ്യം വലകുലുക്കിയത്. എന്നാൽ, മൂന്ന് മിനിറ്റിനകം മാൻസുകിചിെൻറ ഗോളിലൂടെ ക്രൊയേഷ്യ സമനില പിടിച്ചു. പിന്നീടുള്ള സമയം പൊരുതി കളിച്ചിട്ടും ആർക്കും ഗോൾവലകുലുക്കാനായില്ല. എക്സ്ട്രാടൈമിലെ 116ാം മിനിറ്റിൽ ലൂകാ മോദ്രിച് പെനാൽറ്റി പാഴാക്കിയെങ്കിലും ഷൂട്ടൗട്ടിൽ ലക്ഷ്യത്തിലെത്തിച്ച് മാനംകാത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.