സിംഗപ്പൂര്‍: ലോകകപ്പ് ഫുട്ബാളില്‍ 48 ടീമുകളെ പങ്കെടുപ്പിക്കാന്‍ ഫിഫ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാന്‍ വിവിധ രാജ്യങ്ങളുടെ ദേശീയ ഫെഡറേഷന്‍ ഫിഫ കമ്മിറ്റിക്കു മുമ്പാകെ നിര്‍ദേശം സമര്‍പ്പിച്ചു. അടുത്ത മാസം നടക്കുന്ന ഫിഫ യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ക്ക് അനുമതി നല്‍കിയാല്‍ 2026 ലോകകപ്പ് മുതല്‍ 16 രാജ്യങ്ങള്‍ക്കുകൂടി ലോകകപ്പ് കളിക്കാന്‍ അവസരം ലഭിക്കും. നിലവില്‍ 32 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. മൂന്നു ടീമുകള്‍ വീതം ഉള്‍പ്പെടുന്ന 16 ഗ്രൂപ് ഉണ്ടാക്കണമെന്നാണ് നിര്‍ദേശം. ഓരോ ഗ്രൂപ്പില്‍നിന്ന് രണ്ടു ടീം വീതം അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. ഫൈനലിലത്തെുന്ന ടീമിന് ഏഴു മത്സരങ്ങള്‍ കളിക്കേണ്ടിവരും. ടീമുകളുടെ എണ്ണം കൂട്ടുന്നതിനോട് അനുകൂല നയമാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ സ്വീകരിച്ചിരിക്കുന്നത്. ടീമുകളുടെ എണ്ണം കൂട്ടിയാല്‍ കൂടുതല്‍ രാജ്യങ്ങള്‍ക്ക് അവസരം ലഭിക്കുമെന്നും ഇതുവഴി ഫുട്ബാളിന് കൂടുതല്‍ പ്രചാരം ലഭിക്കുമെന്നുമാണ് അദ്ദേഹത്തിന്‍െറ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.