മ്യൂണിക്: ചാമ്പ്യൻസ് ലീഗ് ഗ്രൂപ് പോരാട്ടങ്ങളുടെ അവസാന ദിനത്തിൽ ഇന്ന് ജയം തേടി വമ്പന്മാർ. സ്വന്തം തട്ടകമായ അലയൻസ് അറീനയിൽ ബയേൺ മ്യൂണിക് നേരിടുന്നത് ജോസ് മൊറീന്യോയുടെ പുത്തൻപടയായ ടോട്ടൻഹാം ഹോട്സ്പറിനെ. പ്രീമിയർ ലീഗിൽ ബേൺലിക്കെതിരെ 5-0ത്തിന് ഗംഭീര ജയത്തിെൻറ ആഘോഷമൊടുങ്ങുംമുമ്പാണ് ടോട്ടൻഹാം ഇറങ്ങുന്നതെങ്കിൽ ബുണ്ടസ് ലിഗയിൽ തുടരെ രണ്ടു തോൽവികളുടെ ഭാരം ബയേണിനെ തുറിച്ചുനോക്കുന്നുണ്ട്.
ചാമ്പ്യൻസ് ലീഗിൽ പക്ഷേ, ഇതുവരെ അഞ്ചു കളികളിൽ അഞ്ചും ജയിച്ചവരാണ് മുൻ ചാമ്പ്യന്മാർ. ടോട്ടൻഹാമിനെ അവരുടെ മൈതാനത്ത് തറപറ്റിച്ചത് 7-2ന്. തുല്യതയില്ലാത്ത തോൽവിക്കു പകരംവീട്ടാൻ മൊറീന്യോ പടക്കാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇരു ടീമും നോക്കൗട്ട് ഉറപ്പാക്കിയിട്ടുണ്ട്. മറ്റു മത്സരങ്ങളിൽ പി.എസ്.ജി തുർക്കി ക്ലബായ ഗലറ്റസരായിയെ നേരിടും. റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, യുവൻറസ് ടീമുകളും ഇറങ്ങുന്നുണ്ടെങ്കിലും എല്ലാ ടീമുകളും നേരേത്ത നോക്കൗട്ട് ഉറപ്പാക്കിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.