പാരിസ്: കേരളത്തിെൻറ ആറിലൊന്നുമാത്രം ജനസംഖ്യ(50 ലക്ഷം)യുള്ള യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിൻലൻഡ് വൻകരയുട െ മഹാമേളയിലേക്ക്. യൂറോകപ്പിെൻറ യോഗ്യത റൗണ്ടിൽ ഗ്രൂപ് ‘ജെ’യിൽനിന്നു രണ്ടാം സ്ഥാനക്കാരായാണ് ടീമു പു ക്കിയുടെ ഫിന്നിഷ് പട ചരിത്രത്തിൽ ആദ്യമായൊരു മഹാപോരാട്ടത്തിന് യോഗ്യത നേടുന്നത്. ഒമ്പതിൽ ഒമ്പതും ജയിച് ച ഇറ്റലി (27 പോയൻറ്) നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചതിനു പിന്നാലെ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ് (18).
നിർണായക മത്സരത്തിൽ ലീഷൻസ്റ്റെയ്നെ 3-0ത്തിന് തോൽപിച്ചായിരുന്നു ഫിന്നിഷ് പടയോട്ടം. ടീമു പുക്കി ഇരട്ട ഗോളുമായി കഴിഞ്ഞ രാത്രിയിലും തിളങ്ങി. യോഗ്യത റൗണ്ടിൽ ഫിൻലൻഡ് നേടിയ 15ൽ ഒമ്പത് ഗോളും നോർവിച് സിറ്റി താരമായ പുക്കിയുടെ വകയായിരുന്നു. ലോകകപ്പിനോ യൂറോകപ്പിനോ ഇതുവരെ യോഗ്യത നേടാത്ത ഫിന്നിഷ് ഫുട്ബാൾ ചരിത്രത്തിെൻറ ആഘോഷരാവെന്നായിരുന്നു കോച്ച് മർകു കനിർവയുടെ പ്രതികരണം.
ഗ്രൂപ് ‘എഫിൽ’നിന്ന് രണ്ടാം സ്ഥാനക്കാരായി സ്വീഡനും കഴിഞ്ഞ ദിവസം യോഗ്യത നേടി. സ്പെയിൻ നേരത്തെതന്നെ ടിക്കറ്റുറപ്പിച്ചിരുന്നു. ഇന്നലെ ഇറ്റലി ബോസ്നിയയെയും (3-0), സ്പെയിൻ മാൾട്ടയെയും (7-0), സ്വീഡൻ റുമേനിയയെയും (2-0), ഡെന്മാർക് ജിബ്രാൾട്ടറിനെയും (6-0), സ്വിറ്റ്സർലൻഡിനെയും (1-0) തോൽപിച്ചു. ഗോൾമഴപെയ്ത അങ്കത്തിൽ അൽവാരോ മൊറാറ്റ, പൗ ടോറസ്, സാൻറി കസറോള, ജീസസ് നവസ് തുടങ്ങിയവർ സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.