ബെയ്​ചുങ്​ ബൂട്ടിയ തൃണമുൽ കോൺഗ്രസ്​ വിട്ടു

കൊൽക്കത്ത: ഇന്ത്യൻ ഫൂട്ട്​ബോൾ താരം ബെയ്​ചൂങ്​ ബൂട്ടിയ രാഷ്​ട്രീയ ജീവിതം അവസാനിപ്പിക്കുന്നു. ട്വിറ്ററിലൂടെയാണ്​ താരം രാഷ്​ട്രീയത്തിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചത്​. തൃണമുൽ കോൺഗ്രസി​​​​െൻറ ഒൗദ്യോഗിക പദവികളിൽ നിന്നും അംഗത്വത്തിൽ നിന്നും രാജിവെക്കുകയാണെന്ന്​ ബൂട്ടിയ ട്വീറ്റ്​ ചെയ്​തു. പാർട്ടിയുമായി യാതൊരുതരത്തിലുള്ള ബന്ധവും ഉണ്ടാകില്ലെന്നും അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി. ഗൂർഖാലാൻറ്​ ​ പ്രക്ഷോഭങ്ങളിൽ തൃണമുൽ സർക്കാറി​​​​െൻറ നിലപാടിലുള്ള അതൃപ്​തിയാണ്​ ബൂട്ടിയ പാർട്ടി വിടാൻ കാരണമെന്നാണ്​ സൂചന. 

2011 ലാണ്​ ഫുട്​ബോൾ താരം പശ്ചിമബംഗാൾ രാഷ്​ട്രീയത്തി​​​​െൻറ ഭാഗമാകുന്നത്​. 2013 ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന ബൂട്ടിയ രണ്ടു തവണ പാർട്ടി സ്ഥാനാർഥിയായി പശ്ചിമബംഗാളിൽ മത്സരിച്ചിരുന്നു. 2014 ലോക്​സഭാ തെര​െഞ്ഞടുപ്പിൽ ഡാർജിലിങ്ങിൽ മത്സരിച്ച ഭൂട്ടിയക്ക്​ ജയിക്കാനായില്ല. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സിലിഗുരി മണ്ഡലത്തിൽ മത്സരിച്ചു. എന്നാൽ എതിരാളിയായ സി.പി.എം നേതാവ്​ അശോക്​ ഭട്ടാചാര്യയോട്​ 14,072 വോട്ടുകൾക്ക്​ തോൽക്കുകയായിരുന്നു. 

ന്യൂഡൽഹിയിൽ ബെയ്​ചുങ്​ ബൂട്ടിയ ഫൂട്ട്​ബോൾ സ്​കൂൾ എന്ന സ്​പോർട്ട്​സ്​ അക്കാദമി നടത്തിവരികയാണ്​. ബൂട്ടിയയെ 2008ൽ രാജ്യം പദ്​മശ്രീ നൽകി ആദരിച്ചിരുന്നു. 

Tags:    
News Summary - Footballer Bhaichung Bhutia Quits Trinamool Congress- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.