ലണ്ടൻ: മുൻ ചെൽസി നായകൻ ജോൺ ടെറി ഇംഗ്ലീഷ് ചാമ്പ്യൻഷിപ് ക്ലബ് ആസ്റ്റൻ വില്ലയിൽ. കഴിഞ്ഞ സീസണിൽ ചെൽസിയെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളാക്കി സ്റ്റാംഫോഡ് ബ്രിഡ്ജിൽ പടിയിറങ്ങിയാണ് ടെറി മറ്റൊരു ഇംഗ്ലീഷ് ക്ലബിെൻറ ഭാഗമാവുന്നത്. 22 വർഷം ചെൽസിയുടെ പ്രതിരോധത്തിലെ കാവൽഭടനായി നിന്ന ടെറിക്ക് അതിവൈകാരിക യാത്രയയപ്പ് നൽകിയാണ് സീസൺ ഒടുവിൽ സ്റ്റാംഫോഡ് ബ്രിഡ്ജ് നന്ദിയർപ്പിച്ചത്. ഒരു വർഷത്തെ കരാറിലാണ് താരം വില്ലയിലെത്തുന്നത്. 2016ൽ പ്രീമിയർ ലീഗിൽ നിന്നും തരംതാഴ്ത്തപ്പെട്ട വില്ല തിരിച്ചുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ടെറിയെ ടീമിലെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.