ന്യൂഡൽഹി: അയർലൻഡിെൻറ ഇതിഹാസ താരം റോബി കീൻ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക്. രണ്ടു തവണ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്ത താരത്തിനായി വലവിരിച്ചെന്നാണ് റിപ്പോർട്ട്. ടോട്ടൻഹാമിൽ കീനിെൻറ സഹതാരമായ ടെഡി ഷെറിങ്ഹാം കൊൽക്കത്ത കോച്ചായി സ്ഥാനമേറ്റതോടെയാണ് സൂപ്പർതാരത്തിെൻറ ഇന്ത്യൻ യാത്രക്ക് വഴിയൊരുങ്ങിയത്.
ഉടൻ ഒൗദ്യോഗിക പ്രഖ്യാപനമുണ്ടാവും. െഎറിഷ് ഫുട്ബാളിലെ എക്കാലത്തെയും ഉയർന്ന ഗോൾവേട്ടക്കാരനായി രാജ്യാന്തര കരിയർ അവസാനിപ്പിച്ച റോബി കീൻ കഴിഞ്ഞ അഞ്ചുവർഷമായി അമേരിക്കൻ മേജർ ലീഗ് സോക്ക് ടീമായ ലോസ് ആഞ്ജലസ് ഗാലക്സിയുടെ താരമാണ്. കഴിഞ്ഞ ഡിസംബറോടെ ഗാലക്സിയുമായുള്ള കരാർ അവസാനിപ്പിച്ച് പുതിയ താവളം തേടുന്നതിനിടെയാണ് 37കാരന് പഴയ കളിക്കൂട്ടുകാരെൻറ ക്ഷണമെത്തുന്നത്. ഇൻറർമിലാൻ, ലീഡ്സ്, ടോട്ടൻഹാം, ലിവർപൂൾ, ആസ്റ്റൻവില്ല തുടങ്ങിയ ക്ലബുകൾക്കായി പന്ത് തട്ടിയിരുന്നു. 1998 മുതൽ 2016 വരെ െഎറിഷ് കുപ്പായത്തിലെ മുന്നേറ്റക്കാരനായ കീൻ രാജ്യത്തിനായി 146 കളിയിൽ 68 ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.