ന്യൂഡൽഹി: റോഹിങ്ക്യൻ അഭയാർഥികളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിക്കുന്നു. ഡൽഹിയിലും പരിസരത്തും താമസിക്കുന്ന റോഹിങ്ക്യരുടെ ഷൈൻ സ്റ്റാർ എഫ്.സിയും ഡൽഹിയിലെ ഹൽഖ സൂപ്പർ സെവൻസും തമ്മിൽ ഇൗ മാസം 24ന് വൈകീട്ട് ഏഴ് മണിക്ക് ന്യൂഡൽഹി കന്നട സ്കൂൾ സ്റ്റേഡിയത്തിലാണ് മത്സരം.
17നും 35നുമിടയിൽ പ്രായമുള്ളവരാണ് 2015ലുണ്ടാക്കിയ ഷൈൻ സ്റ്റാർസ് റോഹിങ്ക്യ എഫ്.സിയുടെ കളിക്കാർ. മുഹമ്മദ് സിറാജുല്ലയാണ് ടീം ക്യാപ്റ്റൻ. ഡൽഹി മലയാളി ഹൽഖ സംഘടിപ്പിക്കുന്ന ടൂർണമെൻറിൽ അവരുടെ തന്നെ ഹൽഖ സൂപ്പർ സെവൻസ് എഫ്.സിയാണ് റോഹിങ്ക്യകളുമായി മാറ്റുരക്കുന്നത്. ഡൽഹി മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന ഹൽഖയുടെ ഫുട്ബാൾ ടീം ഡൽഹിയിലെ സെവൻസ് ടൂർണമെൻറുകളിൽ കളിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.