ലണ്ടൻ: സൗഹൃദക്കളത്തിൽ ലാറ്റിനമേരിക്കൻ പവർഹൗസുകളായ ബ്രസീലിനും അർജൻറീനക്കും ജയം. യൂറോപ്പിലെ നേഷൻസ് കപ്പ് ബഹളത്തിനിടെ സൗഹൃദ മത്സരത്തിനിറങ്ങിയ ബ്രസീൽ നെയ്മറിെൻറ പെനാൽറ്റി ഗോളിൽ ഉറുഗ്വായിയെയും (1-0) അർജൻറീന, മെക്സികോയെയും (2-0) തോൽപിച്ചു. അതേസമയം, കോപ അമേരിക്ക ജേതാക്കളായ ചിലിയെ കോസ്റ്ററീക (2-3) തോൽപിച്ചു.
ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിലായിരുന്നു കരുത്തരായ ബ്രസീലും ഉറുഗ്വായിയും ഏറ്റുമുട്ടിയത്. സൗഹൃദം മറന്ന് ഇരുവരും മുൻനിര ടീമിനെ തന്നെ കളത്തിലിറക്കി. നെയ്മർ-റോബർേട്ടാ ഫെർമീന്യോ- ഡഗ്ലസ് കോസ്റ്റ ത്രയം നയിച്ച ബ്രസീലിനെതിരെ ലൂയി സുവാരസ്-എഡിൻസൺ കവാനി-ഗാസ്റ്റൻ പെരീറോ കൂട്ടിനെയിറക്കി തെന്ന ഉറുഗ്വായ് വെല്ലുവിളിച്ചു.
തുല്യശക്തികൾ വെല്ലുവിളിച്ചപ്പോൾ പന്ത് ഇരു പകുതിയിലേക്ക് ഒാടിയെത്തി. പക്ഷേ, ഗോൾ പോസ്റ്റിനു കീഴെ ബ്രസീലിെൻറ അലിസൺ ബെക്കറും ഉറുഗ്വായിയുടെ മാർട്ടിൻ കംപാനയും നിറഞ്ഞുനിന്നു. സുവാരസും കവാനിയും നെയ്മറും ഫെർമീന്യോയും തൊടുത്തുവിട്ട ലോങ്റേഞ്ചറും പോയൻറ്ബ്ലാങ്ക് ഷോട്ടുകളും ഗോളിമാരുടെ കൈകളിൽ അവസാനിച്ചു.
ആദ്യ പകുതി ഗോൾരഹിതമായി പിരിഞ്ഞശേഷമാണ് ബ്രസീലിെൻറ വിജയ ഗോളെത്തിയത്. ബോക്സിനുള്ളിൽ ഡാനിലോയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അവസരം നെയ്മർ പാഴാക്കിയില്ല. പിഴക്കാത്ത ഷോട്ടിൽ ഉറുഗ്വായ് വലകുലുക്കി നെയ്മർ ബ്രസീലിന് ജയം സമ്മാനിച്ചു.
നോ മെസ്സി, നോ ടെൻഷൻ
മെസ്സിയില്ലാത്ത അർജൻറീന കെട്ടിപ്പടുക്കുന്ന കോച്ച് ലയണൽ സ്കളോണിക്ക് ആത്മവിശ്വാസമായി മറ്റൊരു ജയം. ഒരുമാസം മുമ്പ് ബ്രസീലിനോട് തോറ്റ നിരാശയിൽ ഇറങ്ങിയ അർജൻറീന മറുപടിയില്ലാത്ത രണ്ടു ഗോളിന് മെക്സികോയെ വീഴ്ത്തി നടുനിവർത്തി.
പൗലോ ഡിബാലയും ഒരുപിടി യുവതാരങ്ങളും അണിനിരന്ന അർജൻറീനക്കായി റമിറോ ഫ്യൂനസും (44) രണ്ടാം പകുതിയിലെ 83ാം മിനിറ്റിൽ മെക്സിക്കൻ താരം െഎസക് ബ്രിസ്യൂലയുടെ സെൽഫ് ഗോളുമാണ് വിജയമൊരുക്കിയത്.
സൂപ്പർ ഗോളി ഗിയേർമോ ഒച്ചാവോ നിലയുറപ്പിച്ച മെക്സിക്കൻ ഗോൾവല ആദ്യപകുതി അവസാനിക്കും മുേമ്പ അർജൻറീന പിളർത്തി. ഡിബാല ഉയർത്തിവിട്ട ഫ്രീകിക്കിനെ ബോക്സിനുള്ളിൽ തലവെച്ചാണ് വിയ്യാറയൽ പ്രതിരോധക്കാരൻ റമിറോ ഫ്യൂനസ് വലയിലാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.