മ്യൂണിക്: ജർമൻ കപ്പിൽ കന്നി മുത്തം സ്വപ്നംകണ്ട് കലാശപ്പോരിനെത്തിയ ആർ.ബി ലീപ് സിഗിനെ തകർത്ത് ജർമൻ കപ്പിൽ ബയേൺ മ്യൂണികിെൻറ അശ്വമേധം. ആവേശകരമായ ഫൈനൽ പോരാട ്ടത്തിൽ മുൻനിര താരം റോബർടോ ലെവൻഡോവ്സ്കി ഇരട്ട ഗോളുമായി തകർത്തതോടെ അന്തി മ പോരിൽ 3-0ത്തിെൻറ ആധികാരിക ജയം. ക്ലബിെൻറ ‘വല്യേട്ടന്മാരായ’ ആര്യൻ റോബനും ഫ്രാങ്ക് റിബറിക്കും ഇനി അഭിമാനത്തോടെ പടിയിറങ്ങാം.
ജർമൻ കപ്പിൽ ബയേൺ മ്യൂണികിെൻറ 19ാം കിരീടമാണിത്. ബയേൺ കോച്ച് നികോ കൊവാച്ചിനും സുവർണ മുഹൂർത്തമാണിത്. കോച്ചെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ജർമൻ കപ്പിൽ രണ്ടു തവണ മുത്തമിടുന്നയാൾ എന്ന ബഹുമതി കൊവാച്ചിന് ലഭിച്ചു. ഫ്രാങ്ക്ഫൂർട്ട് കോച്ച് ഫെലിക്സ് മാഗതാണ് ഇൗ നേട്ടം കൈവരിച്ച ആദ്യ വ്യക്തി.
10 വർഷം മാത്രം വയസ്സുള്ള ആർ.ബി ലീപ്സിഗ് ജർമൻ കപ്പിൽ ആദ്യ കിരീടം തേടിയാണെത്തുന്നത്. 2015-16 സീസണിൽ റണ്ണേഴ്സ്അപ്പുകളായി മടങ്ങിയ ഇവർ, ഇത്തവണ പിഴക്കാതിരിക്കാൻ അവസാനം വരെ പൊരുതി. പക്ഷേ, ഗ്ലാമർ താരങ്ങൾ നിറഞ്ഞ ബയേണിനോട് ഏറ്റുമുട്ടാൻ ആ തന്ത്രങ്ങൾ മതിയായിരുന്നില്ല. 29ാം മിനിറ്റിൽ ഡേവിഡ് അലാബയുടെ പാസിൽനിന്നാണ് റോബർട്ടോ ലെവൻഡോവ്സ്കി ആദ്യ ഗോൾ നേടുന്നത്. രണ്ടാം പകുതി കിങ്സ്ലി കോമെൻറ (78) ഗോളുമെത്തിയതോടെ ബയേണിന് ആശ്വാസമായി. ഒടുവിൽ ലെവൻഡോവ്സ്കി തന്നെ മൂന്നാം ഗോളും നേടിയതോടെ ബയേൺ കിരീടം ഉറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.