മ്യൂണിക്ക്: പൊരുതിക്കളിച്ച ഹോഫൻഹീമിനെ മൂന്നിനെതിരെ നാലു ഗോളുകൾക്ക് കഷ്ടിച ്ച് മറികടന്ന ബയേൺ മ്യൂണിക്ക് ജർമൻ കപ്പ് ഫുട്ബാളിെൻറ ക്വാർട്ടർ ഫൈനലിൽ ഇടമുറപ ്പിച്ചു. രണ്ടു ഗോളുകൾ നേടിയ സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിയാണ് മ്യൂണിക്കുകാരുടെ രക്ഷകനായത്.
എട്ടാം മിനിറ്റിൽ ബയേണിെൻറ ജെേറാം ബോട്ടെങ്ങും നാലു മിനിറ്റിനുശേഷം േഹാഫൻഹീമിെൻറ ബെഞ്ചമിൻ ഹ്യൂബ്നറും സെൽഫ് ഗോളുകളുമായി വല കുലുക്കിയപ്പോൾ തുടക്കത്തിൽതന്നെ സ്കോർ 1-1. 20ാം മിനിറ്റിൽ തോമസ് മ്യൂളർ ലക്ഷ്യം കണ്ടതോടെ ബേയൺ 2-1ന് മുന്നിൽ. 36, 80 മിനിറ്റുകളിലായി ലെവൻഡോവ്സ്കി നേടിയ േഗാളുകളിൽ ബയേൺ വിജയമുറപ്പിച്ചതായിരുന്നു.
82ാം മിനിറ്റിലും ഇഞ്ചുറി ൈടമിലും മുനാസ് ഡാബറുടെ ഇരട്ടഗോളുകളിൽ ഹോഫൻഹീം അവസാന ഘട്ടം ഉദ്വേഗഭരിതമാക്കിയെങ്കിലും ബയേൺ പിടിച്ചുനിന്നു. സീസണിൽ മിന്നും ഫോമിലുള്ള ലെവൻഡോവ്സ്കിയുടെ ഗോൾേനട്ടം ഇതോടെ 29 കളികളിൽ 35 ആയി ഉയർന്നു.
സ്റ്റുട്ട്ഗർട്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വീഴ്ത്തി ബയേർ ലെവർകുസനും എസ്.സി വേളിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് യൂനിയൻ ബെർലിൻ എഫ്.സിയും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.