മ്യൂണിക്: ഗോളടി വീരൻ എംറിക് ഒബുമെയാങ് രക്ഷകനായെത്തിയപ്പോൾ ബൊറൂസിയ ഡോർട്മുണ്ടിന് ജർമൻ കപ്പിൽ കിരീടം. ബുണ്ടസ് ലിഗയിൽ 11ാം സ്ഥാനക്കാരായ എയിൻട്രാഷ് ഫ്രാങ്ക്ഫൂർട്ടിനെ 2-1നാണ് ബൊറൂസിയ തോൽപിച്ചത്. 1-1ന് സമനിലയിൽ നിൽക്കവെ 67ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ‘പനേങ്ക’ കിക്കിലൂടെ വലയിെലത്തിച്ച് ഒബുമെയാങ് മഞ്ഞപ്പടയെ കിരീടത്തിലേക്ക് നയിച്ചു. ജർമൻ കപ്പിൽ ഇത് നാലാം തവണയാണ് ബൊറൂസിയ കിരീടം ചൂടുന്നത്. 1965ലാണ് പ്രഥമ കിരീടം. തുടർച്ചയായ മൂന്നു സീസണിൽ ജർമൻ കപ്പ് ഫൈനലിൽ തോൽവി വഴങ്ങിയശേഷമാണ് ബൊറൂസിയയുടെ നേട്ടം.
ഫൈനലിൽ കലമുടക്കുന്ന പതിവ് ഇത്തവണയെങ്കിലും മാറ്റണമെന്ന ദൃഢനിശ്ചയവുമായാണ് ബൊറൂസിയ കളത്തിലിറങ്ങിയത്്. 11ാം മിനിറ്റിൽ ഒസ്മാനെ ഡെംബലെയും, 67ൽ ഒബുമെയാങ്ങും സ്കോർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.