ലണ്ടൻ: വംശീയ അധിക്ഷേപത്തെ തുടർന്ന് ജർമൻ ഫുട്ബാൾ താരം മെസ്യൂത് ഒാസിൽ രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിച്ചു. ജർമൻ ഫുട്ബാൾ ടീമിലെ അവഗണനയും പെട്ടെന്നുള്ള വിരമിക്കൽ തീരുമാനത്തിന് വഴിവെച്ചു. ഇനി ജർമനിക്ക് വേണ്ടി കളിക്കില്ലെന്ന് 29കാരനായ താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു. ലണ്ടനിൽ നടന്ന പരിപാടിയിൽ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ഒാസിൽ നിൽകുന്ന ചിത്രം വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. ജർമനിയിലെ രാഷ്ട്രീയ നേതാക്കൾ ഒാസിൽ ഉർദുഗാനൊപ്പം സമയം ചെലവഴിച്ചതിനെ ചോദ്യം ചെയ്തിരുന്നു.
തെൻറ ഫോേട്ടാക്ക് രാഷ്ട്രീയമില്ലെന്നും തുർക്കിയിൽ വേരുകളുള്ള ഒരാളെന്ന നിലക്ക് പിതാമഹന്മാരോട് കൂറും കടപ്പാടും കാണിക്കാൻ നിലവിലെ ഭരണാധികാരിക്കൊപ്പം ചിത്രത്തിന് നിന്നു കൊടുക്കുകയായിരുന്നെന്നും ഒാസിൽ ആരാധകർക്ക് എഴുതിയ തുറന്ന കത്തിൽ വിശദീകരിച്ചിട്ടുണ്ട്. 2010ൽ ബർലിനിൽ ജർമനിയും തുർക്കിയും ഏറ്റുമുട്ടിയപ്പോൾ അംഗല െമർകലിനൊപ്പം കളി കാണാനെത്തിയപ്പോഴും അദ്ദേഹത്തെ കണ്ടതാണ്. ഞങ്ങളുടെ ചിത്രം ജർമൻ മാധ്യമങ്ങളിൽ വലിയ കോലാഹലം സൃഷ്ടിച്ചത് ഞാൻ മനസ്സിലാക്കുന്നു. ഇതിെൻറ പേരിൽ ഞാൻ വഞ്ചന നടത്തിയെന്നും കള്ളം പറയുന്നുവെന്നുമാണ് ചിലരുടെ ആക്ഷേപമെന്നും ഒാസിൽ ചൂണ്ടിക്കാട്ടുന്നു.
ലോകകപ്പിലെ ജർമനിയുടെ ആദ്യ റൗണ്ട് പുറത്താവലിൽ ബലിയാടാക്കപ്പെട്ട ഒാസിലിനെ പിന്തുണച്ച് പിതാവ് മുസ്തഫ ഒാസിൽ രംഗത്ത് വന്നിരുന്നു. ഒാസിൽ ഇനി ദേശീയ ടീമിനായി കളിക്കരുതെന്നാണ് പിതാവ് ആവശ്യപ്പെട്ടത്. അവമതിക്കുന്ന പ്രസ്താവനയായിരുന്നു ടീം ഡയറക്ടറുടേത്. മാനേജ്മെന്റിന്റെ മുഖം രക്ഷിക്കുന്നതിനായി അയാൾ കളിക്കാരനെതിരെ തിരിയുകയാണെന്നും മുസ്തഫ ആരോപിച്ചു. ഉർദുഗാനോടൊപ്പം തെൻറ മകൻ ഫോേട്ടാക്ക് പോസ് ചെയ്തതിൽ രാഷ്ട്രീയമില്ലെന്നും അവന്റെ വിനയം കൊണ്ടാണ് ഫോേട്ടായിൽ നിന്ന് മാറാതെ നിന്നതെന്നും മുസ്തഫ വ്യക്തമാക്കിയിരുന്നു.
2014ലെ ജർമൻ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ചത് മിഡ്ഫീൽഡറായ ഒാസിലാണ്. ജർമൻ ടീമിനായി 92 മത്സരങ്ങൾ കളിച്ച താരം 23 ഗോളുകളും 33 അസിസ്റ്റുകളും സ്വന്തമാക്കി. ഇംഗ്ലണ്ടിലെ ഗ്ലാമർ ക്ലബായ ആഴ്സണലിന്‍റെ പ്രമുഖ താരമാണ്.
III / III pic.twitter.com/c8aTzYOhWU
— Mesut Özil (@MesutOzil1088) July 22, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.