മോസ്കോ: വൻകരകളുടെ പോരാട്ടത്തിന് കൊടിയിറങ്ങുേമ്പാൾ കോൺഫെഡറേഷൻസ് കപ്പിന് പുതിയ അവകാശികൾ ആര്. ലോകചാമ്പ്യന്മാരായ ജർമനിയോ, അതോ തെക്കൻ അമേരിക്കൻ പവർഹൗസ് ചിലിയോ? വൻകരകളുടെ േപാരാട്ടരാവുകൾക്ക് അവസാനം കുറിച്ച് സെനിത് അറീനാ സ്റ്റേഡിയത്തിൽ ഫൈനലിന് പന്തുരുളുേമ്പാൾ ആരാധകർ കാത്തിരിക്കുന്നത് യൂറോപ്പും ലാറ്റിനമേരിക്കയും തമ്മിലെ ബലാബലം.
ബ്രസീലും അർജൻറീനയും മാത്രം വാണിരുന്ന തെക്കൻ അമേരിക്കയിൽനിന്ന് കോൺഫെഡറേഷൻസ് കപ്പിന് യോഗ്യതയും നേടി അതിവേഗ ഫുട്ബാളിെൻറ പ്രതീകമായാണ് ചിലിയുടെ വരവ്. യുവനിരയുമായെത്തിയ യോആഹിംലോയ്വിെൻറ ജർമനിയുടെ കുതിപ്പ് ഫുട്ബാൾ ലോകത്ത് പുതു ചർച്ചയായി. ഒരേ ഗ്രൂപ്പിൽനിന്ന് പരസ്പരം കളിച്ച് 1-1ന് സമനിലയിൽ പിരിഞ്ഞ ഇരുകൂട്ടരും ഒരിക്കൽക്കൂടി നേർക്കുനേർ എത്തുേമ്പാൾ തന്ത്രങ്ങൾ മാറ്റി പരീക്ഷിക്കുമെന്നുറപ്പാണ്.
ഒട്ടനവധി ഫിഫ കിരീടങ്ങൾ ബർലിനിലെ ഫുട്ബാൾ അസോസിയേഷൻ ആസ്ഥാനത്തെത്തിച്ച ജർമനിക്ക് ഫൈനൽ പുത്തരിയേയല്ല. മറുവശത്ത് ചിലി കോപ അമേരിക്ക ചാമ്പ്യൻഷിപ്പുകൾ തുടർച്ചയായി നേടി ശക്തി തെളിയിച്ചവരാണ്.
ലോയ്വിെൻറ വിജയമന്ത്രം
കോൺഫെഡറേഷൻസ് കപ്പിന് പന്തു തട്ടാൻ റഷ്യയിലേക്ക് പോകുന്നവരുടെ പട്ടിക മാനേജർ യോആഹിംലോയ്വ് പുറത്തുവിട്ടപ്പോൾ അമ്പരന്നത് സീനിയർ താരങ്ങളും ഒപ്പം ഫുട്ബാൾ ലോകവുമാണ്. ഇൗ പുതുനിരക്ക് എന്തുചെയ്യാനാവുമെന്ന് നെറ്റിചുളിച്ചവർക്കുള്ള ഉത്തരം കോൺഫെഡറേഷൻസ് കപ്പിൽ ലോയ്വ് നൽകിക്കഴിഞ്ഞു. അടുത്തവർഷത്തെ ലോകകപ്പിനുള്ള ടീമിനെ വളർത്തുകയെന്ന സാഹസത്തിന് ലഭിച്ച മികച്ച തുടക്കം കിരീടത്തിൽ അവസാനിച്ചാൽ വിജയിക്കുന്നത് ചാണക്യ തന്ത്രങ്ങൾതന്നെ. ഗ്രൂപ് ചാമ്പ്യന്മരായും സെമിയിൽ മെക്സികോയെ 4-1ന് തകർത്തും യുവസംഘം ഫൈനൽ വരെയെത്തി. പരിചയ സമ്പന്നതയെ ചെറുപ്പത്തിെൻറ വേഗംകൊണ്ട് ജർമനിക്ക് തളക്കാനാവുമെന്ന് മെക്സികോക്കെതിരെ തെളിയിച്ചതാണ്. ആ വിശ്വാസം ചിലിക്കെതിരെയും ടീമിനെ വിജയതീരത്തെത്തിക്കുമെന്നാണ് കോച്ചിെൻറ പ്രതീക്ഷ.
ചിലി ആത്മവിശ്വാസത്തിലാണ്
യൂറോയിൽ ഫ്രാൻസിനോട് തോറ്റതിനുശേഷം 14 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ജർമനിക്ക് ചിലിയുടെ മുമ്പിൽ അവസാനമാവുമെന്നാണ് കോച്ച് യുവാൻ അേൻറാണിയോക്ക് പറയാനുള്ളത്. ചിലിയുടെ കരുത്തുറ്റ പോരാളികളെ മനസ്സിൽ കണ്ടാണ് േകാച്ചിെൻറ ഇൗ ‘ഡയലോഗ്. ഗോളി ബ്രാവോ മുതൽ സ്െട്രെക്കർ അലക്സി സാഞ്ചസ് വരെയുള്ള വമ്പൻമാർ ടൂർണമെൻറിൽ അടയാളപ്പെടുത്തലുകൾ നടത്തിയവരാണ്. സാഞ്ചസ്-വർഗാസ്-വിദാൽ എന്നിവരുടെ കുതിപ്പിനിടെയുള്ള ഒത്തിണക്കം അതിമനോഹരമാണെന്ന് എതിരാളികൾപോലും സമ്മതിക്കുന്നു. സെമിയിൽ പോർചുഗലിനെ മറികടന്നത് പെനാൽറ്റി ഷൂട്ടൗട്ടിലാണെങ്കിലും മത്സരത്തിൽ ആധിപത്യം തീർത്തും ചിലിക്കുതന്നെയായിരുന്നു. ഫിനിഷിങ്ങിലെ പോരായ്മകൾ നികത്തിയാൽ കന്നി കിരീടവും കൊണ്ട് ചിലിക്ക് ലാറ്റിനമേരിക്കയിലേക്ക് പറക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.