ന്യൂഡൽഹി: െഎ ലീഗിൽ അരങ്ങേറ്റം കുറിക്കാനായുള്ള ഗോകുലം എഫ്.സിയുടെ അപേക്ഷ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്.) തള്ളി. ഗോകുലം എഫ്.സിക്കു പുറമെ ബംഗളൂരു ആസ്ഥാനമായുള്ള ഒാസോൺ ഗ്രൂപ്പിെൻറയും രാജസ്ഥാൻ ആസ്ഥാനമായുള്ള ക്രൗൺ സ്പോർട്സിെൻറയും അപേക്ഷകളും തള്ളി.
എ.െഎ.എഫ്.എഫിെൻറ മാനദണ്ഡങ്ങളിലേക്ക് ഇൗ ക്ലബുകൾ എത്തുന്നില്ലെന്ന് പി.ഡബ്ല്യൂ.സി ഒാഡിറ്റിങ് കമ്പനി റിപ്പോർട്ട് സമർപ്പിച്ചതോടെയാണ് ഇവരുടെ അപേക്ഷകൾ തള്ളിയത്. കമ്മിറ്റി ചെയർമാൻ സുബ്രത ധത്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
മൂന്ന് അപേക്ഷയും തള്ളിയതോടെ, പുതിയ ടെൻഡർ വിളിക്കാനും തീരുമാനമായി. മാനദണ്ഡങ്ങൾ പൂർത്തിയാക്കി രണ്ടാം തവണയും ഗോകുലം ഉൾപ്പെടെയുള്ള ക്ലബുകൾക്ക് അപേക്ഷ നൽകാവുന്നതാണ്. പത്തു ദിവസത്തിനുള്ളിലാണ് പുതിയ അപേക്ഷകൾ സമർപ്പിക്കേണ്ടത്. സെപ്റ്റംബർ രണ്ടാം വാരം കമ്മിറ്റി വീണ്ടും മീറ്റിങ് കൂടി അപേക്ഷകൾ പരിശോധിക്കും. ഫെഡറേഷൻ ടീമായ പൈലൻ ആരോസിെന പുനരാരംഭിക്കാനും നീക്കമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.