കോഴിക്കോട്: അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബാൾ താരങ്ങളെ വാർത്തെടുക്കുക ലക്ഷ്യമിട്ട് ഗോകുലം ഗ്രൂപ് അന്താരാഷ്ട്ര ഫുട്ബാള്‍ അക്കാദമി ആരംഭിക്കുന്നു. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ‘ഫുട്ബാൾ പ്ലസ്’ അക്കാദമിയുടെ സഹകരണത്തോടെയാണ് ഗോകുലം അന്താരാഷ്ട്ര അക്കാദമി ആരംഭിക്കുന്നത്.
സ്പെയിനിലെ ലാ ലിഗ ക്ലബുകളുടെ മാതൃകയിലായിരിക്കും പരിശീലനം. ലാ ലിഗ ക്ലബ് കോച്ചുമാരുടെ സേവനവും അക്കാദമിയിൽ ലഭ്യമാവും. പരിശീലനത്തിെൻറ ഭാഗമായി താരങ്ങളെ സ്പെയിനിൽ ഒരുമാസത്തേക്ക് കൊണ്ടുപോകുമെന്നും ഗോകുലം എഫ്.സിയുടെയും ഫുട്ബാൾ പ്ലസ് അക്കാദമിയുടെയും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന 100 പേർക്ക് പഠനത്തിനുള്ള സൗകര്യം വടകരയിൽ ഒരുക്കും. ജൂണ്‍ മാസത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കും. കൂടുതൽ വിവരങ്ങൾക്ക് 9884050304 നമ്പറിൽ ബന്ധപ്പെടണം.
ഗോകുലം എഫ്.സി സി.ഇ.ഒ ഡോ. അശോക് കുമാര്‍, ഓപറേഷന് മാനേജര്‍ ഉണ്ണികൃഷ്ണന്, മാര്‍ക്കറ്റിങ് ഓഫിസര്‍ മിസ്ഫ റിച്ചാര്‍ഡ്സ്, ഫുട്ബാള്‍ പ്ലസ് സി.ഇ.ഒ ജെ. ജൊനാഥന്, ഫുട്ബാള്‍ പ്ലസ് ചെയര്മാന് ഡേവിഡ് ആനന്ദ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.