എട്ടാം വയസ്സിൽ ആഴ്സനൽ യൂത്ത് അക്കാദമിയിൽ പന്തുകളി പഠിക്കാൻ പോയി ഒരു വർഷം കഴിഞ്ഞപ്പോൾ ആ പണിക്ക് പറ്റിയവനല്ലെന്ന് പറഞ്ഞ് മടക്കി അയക്കപ്പെട്ടവനാണ് അഞ്ചുകൊല്ലം കഴിഞ്ഞപ്പോൾ ഇംഗ്ലണ്ടിെൻറ രക്ഷകനായി അവതരിച്ച ചുഴലിക്കാറ്റ്. ‘ഹാരീ കെയിൻ’ എന്ന പേര് അൽപം മാറ്റംവരുത്തിയാൽ ‘ഹരികെയ്ൻ’ എന്ന ചുഴലിക്കാറ്റാകും. അയർലൻഡിൽനിന്ന് ഇംഗ്ലീഷ് ഫുട്ബാളിെൻറ സൗഭാഗ്യമാെയത്തിയ ഹാരി ചില്ലറക്കാരനല്ല.
ആഴ്സനിൽനിന്ന് പറഞ്ഞയച്ചപ്പോൾ ഇനി കാൽപന്തു കളിക്കില്ലെന്ന് അവൻ തീരുമാനിച്ചിരുെന്നങ്കിൽ വിഖ്യാതനായ ഗോൾഫ് കളിക്കാരനോ ചലച്ചിത്രതാരമോ ആേയനെ. ടോട്ടൻഹാം ഫുട്ബാൾ സ്റ്റേഡിയത്തിനു അഞ്ചു കിലോമീറ്റർ അകലെ ചിങ് ഗോർഡ് എന്ന ഉത്തര ലണ്ടൻ പ്രവിശ്യയിലായിരുന്നു ഹാരിയുടെ ജനനം. ഐറിഷ് വംശജരായ കിമ്മും പാട്രിക് കെയിനും മാതാപിതാക്കൾ. രണ്ടു വയസ്സു മൂത്ത ചാർളി എന്നൊരു സഹോദരനുമുണ്ടായിരുന്നു. അവെൻറ വഴികാട്ടികൂടിയായിരുന്നു ചാർളി.
അനിയൻ എന്താകണമെന്ന് തീരുമാനിക്കാനുള്ള ഇച്ഛാശക്തിയുള്ളവൻ. പോരാത്തതിന് രണ്ടു പേരെയും കണ്ടാൽ തിരിച്ചറിയാനാകാത്ത സാദൃശ്യവും.ജനിച്ചത് ലണ്ടനിലാണെങ്കിലും അയർലൻഡ് പാരമ്പര്യത്തിലായിരുന്നു ചാർളിയും ഹാരിയും വളർന്നത്. ഇംഗ്ലീഷ്ഭാഷയും സംഗീതവും സാഹിത്യവും ഏറെ സ്വാധീനിക്കപ്പെട്ടു. അമ്മയുടെ വല്യച്ഛൻ അയർലൻഡിലെ അറിയപ്പെടുന്ന ഫുട്ബാൾ കളിക്കാരനായിരുന്നു. ആ പൈതൃകമായിരുന്നു ഹാരിക്ക്. ബാല്യത്തിലെ പന്തുമായി ഇഷ്ടം കൂടിയ അവൻ ചിങ് ഗോർഡ് സ്കൂളിലെ ഒഴിവു വേളകളൊക്കെ പന്തുകളിക്കായി മാറ്റി െവച്ചു.
ആഴ്സനൽ അക്കാദമിയിൽനിന്ന് പുറത്താക്കപ്പെട്ടശേഷം കുറെനാളത്തേക്ക് ഹാരി പന്തുമായി പിണക്കത്തിലായി. ചേട്ടനൊപ്പമുള്ള കളിയിൽ എല്ലാം ഒതുങ്ങി. പിന്നീട് ഡേവിഡ് ബെക്കാം ഇംഗ്ലീഷ് ഫുട്ബാളിെൻറ നിറസാന്നിധ്യമായതോടെ ഹാരി വീണ്ടും ഫുട്ബാളിനെ പ്രണയിച്ചു തുടങ്ങി. ബെക്കാമിനെപ്പോലെ അറിയപ്പെടുന്ന കളിക്കാരൻ ആകണമെന്ന മോഹവുമായി റിഡ്ജ്വെ അക്കാദമിയിൽ പരിശീലിക്കാനെത്തി. അപ്പോഴേക്കും അവൻ ഇരുത്തം വന്ന പന്തുകളിക്കാരനായിക്കഴിഞ്ഞിരുന്നു. 2004ൽ വാറ്റ്ഫോഡിെൻറ അമച്വർ ടീമിൽ എത്തിയപ്പോഴേക്കും ഡേവിഡ് ബെക്കാമിനെപ്പോലും അതിശയിപ്പിക്കുന്ന പ്രതിഭയായി മാറിക്കഴിഞ്ഞു. കളിക്കളത്തിന് അകത്തും പുറത്തും െജൻറിൽമാനായ ഡേവിഡ് ബെക്കാം തന്നെ മാതൃകയാക്കി മുന്നേറുന്ന യുവതാരത്തെ നേരിട്ടു കാണാനും അനുമോദിക്കാനും എത്തിയിരുന്നു.
ഹാരി പിൽക്കാലത്ത് ആ അസുലഭ ബഹുമതി ഓർത്തെടുക്കുകയും തനിക്കു ലഭിച്ച ഏറ്റവും മികച്ച അംഗീകാരമായി വിശേഷിപ്പിക്കുകയും ചെയ്തു. 2004 മുതൽ 2009 വരെ ടോട്ടൻഹാം ഹോസ്പറിെൻറ ജൂനിയർ ടീമിൽ കളിച്ചശേഷം പ്രഫഷനൽ കരാർ നേടിയെടുത്തതോടെ ഒരു ചുഴലിക്കാറ്റായി മാറി. 150 മത്സരങ്ങളിൽ നിന്ന് 103 ഗോളുകൾ. ഇടക്കാലത്ത് ലോൺ വ്യവസ്ഥയിൽ ചില ടീമുകൾക്കൊപ്പം കളിച്ചെങ്കിലും 2014ൽ ചുഴലിക്കാറ്റിെൻറ ശൗര്യവുമായി ടോട്ടൻഹാമിൽ തിരിച്ചെത്തി. 2015 മുതൽ ഇംഗ്ലീഷ് ഫുട്ബാൾ ടീമിലെ സ്ഥിരസാന്നിധ്യമാണ് ഹാരി. ഇതുവരെ 24 സാർവ ദേശീയ മത്സരങ്ങളിൽനിന്ന് 13 ഗോളുകളും നേടി. 1966 ലോകകപ്പിൽ സ്വന്തം നാട്ടിൽ കിരീടം നേടിയതൊഴിച്ചാൽ എടുത്തുപറയാൻ പറ്റിയ നേട്ടങ്ങൾ ഒന്നുമില്ലാത്ത ഫുട്ബാളിെൻറ പിതൃഭൂമിക്കു ഇത്തവണ പ്രത്യാശ നൽകുന്നത് അയർലൻഡിൽനിന്നുള്ള അപൂർവ തേജസ്സിെൻറ ഗോളടി മികവാണ്.
‘സിക്സ്ത് സെൻസ്’ എന്ന പ്രസിദ്ധ ചലച്ചിത്രത്തിൽ ആറാം വയസ്സിലായിരുന്നു ഹാരി കെയിൻ ബ്രുസ് വില്ലീസിനൊപ്പം അഭിനയിച്ചത്. അതിശയിപ്പിക്കുന്ന ഭാവാഭിനയം നടൻ എന്ന മികവിനും അടിവരയിട്ടു. ഒപ്പം ഗോൾഫിലും കരുത്തറിയിച്ചു. ഇംഗ്ലീഷ് ഫുട്ബാളിലെ എല്ലാ ഗോളടി െറേക്കാഡുകളും നിഷ്പ്രഭമാക്കി മുന്നേറുന്ന അയർലൻഡ് ചഴലിക്കാറ്റ് ഇത്തവണ ഇംഗ്ലണ്ടിെൻറ സ്വപ്നങ്ങൾക്ക് ചിറകുവിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധക ലോകം.
ഹാരി കെയ്ൻ
24 (28-07-1993)
ഉയരം: 1.88 മീ.
പൊസിഷൻ: ഫോർവേഡ്, അറ്റാക്കിങ് മിഡ്ഫീൽഡർ (സെൻറർ)
ഇംഗ്ലണ്ട്
2015 മാർച്ച് 30: 24 കളി, 13ഗോൾ
ക്ലബ്
2009- ടോട്ടൻഹാം ഹോട്സ്പർ (150 കളി, 108 ഗോൾ)
ഇടക്കാലത്ത് ലെയ്റ്റൻ ഒറിയൻറ് (18-5), മിൽവാൾ (22-7), നോർവിച് (3-0), ലെസ്റ്റർസിറ്റി (13-2) ടീമുകളിൽ ലോണിൽ കളിച്ചു.
ഹാരി കെയ്ൻ Fan
ഇഷ്ടതാരം: ഡേവിഡ് ബെക്കാം
മിടുക്ക്: ലോങ്ഷോട്ട്, ഫിനിഷിങ്, േഹാൾഡിങ് ഒാൺ ദി ബാൾ, ത്രോബാൾ, പെനാൽറ്റി ഗോളുകൾ
ദൗർബല്യം: പ്രതിരോധം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.