ലണ്ടൻ: ലെസ്റ്റർ സിറ്റി താരം ഹാരി മഗ്വയറിൻെറ ട്രാൻസഫറിന് ടീം മാനേജ്മെൻറ് അംഗീകാരം നൽകി. 85 മില്യൺ യൂറോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡാണ് മഗ്വയറിനെ വാങ്ങുന്നത്. പ്രതിരോധ താരത്തിൻെറ ഏറ്റവും ഉയർന്ന ട്രാൻസഫർ തുകയാണ് മഗ്വയറിന് ലഭിച്ചത്.
ഇതിന് മുമ്പ് വിർജിൽ വാൻ ഡിജിക്ക് ലിവർപൂളിലെത്തിയതായിരുന്നു ലോക ഫുട്ബാളിലെ പ്രതിരോധനിര താരത്തിൻെറ ഉയർന്ന ട്രാൻസ്ഫർ തുക. 75 മില്യൺ ഡോളറിനാണ് ഡിജിക്ക് അന്ന് ലിവർപൂളിലെത്തിയത്.
ഈ സീസണിലെ മാഞ്ചസ്റ്റിൻെറ മൂന്നാമത്തെ പ്രധാനപ്പെട്ട ട്രാൻസ്ഫറാണ് ഹാരി മഗ്വയറിേൻറത്. ക്രിസ്റ്റൽ പാലസിൽ നിന്ന് വാൻ ബിസാക്കയേയും സ്വാൻസിസിറ്റിയിൽ നിന്ന് ഡാനിയൽ ജെയിംസിനേയും മാഞ്ചസ്റ്റർ ടീമിലെത്തിച്ചിരുന്നു.
മഗ്വയർ എത്തുന്നതോടെ പ്രതിരോധ നിരയിലെ വിള്ളൽ അടക്കാനാവുമെന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൻെറ പ്രതീക്ഷ. 2017ൽ ലെസ്റ്റർസിറ്റിയിലെത്തിയ മഗ്വയർ ടീമിനായി മികച്ച പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.