ഭുവനേശ്വർ: നായകൻ സുനിൽ ഛേത്രിയും നീലപ്പടയും വാക്കുതെറ്റിച്ചില്ല. കൈവിട്ട െഎ.എസ്.എൽ കിരീടത്തിനു പകരമായി പ്രാർഥനയോടെ കാത്തിരുന്ന ആരാധകർക്കായി പ്രഥമ സൂപ്പർ കപ്പ്. ആവേശംനിറഞ്ഞ െഎ ലീഗ്-െഎ.എസ്.എൽ പോരാട്ടത്തിൽ ഇൗസ്റ്റ് ബംഗാളിനെ 4-1ന് തകർത്തെറിഞ്ഞ് ബംഗളൂരു എഫ്.സി 2018 സൂപ്പർ കപ്പ് ചാമ്പ്യന്മാരായി. ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷം രാഹുൽ ഭേെക്ക, സുനിൽ ഛേത്രി, മിക്കു എന്നിവരുടെ മികവുറ്റ ഗോളുകളിലാണ് പ്രതാപകാരികളായ കൊൽക്കത്തക്കാരെ മലർത്തിയടിച്ചത്. ഇതോടെ ചുരുങ്ങിയ വർഷംകൊണ്ട് ഇന്ത്യൻ ഫുട്ബാളിെൻറ ഗ്ലാമർ ടീമെന്ന പേരെടുത്ത ബംഗളൂരു എഫ്.സി മികവിന് അടിവരയിട്ടു. പിറവികൊണ്ടതു മുതൽ തുടർച്ചയായ അഞ്ചാം വർഷവും ഒരു കിരീടമെങ്കിലും സ്വന്തമാക്കി റെക്കോഡ് നേട്ടത്തോടെയാണ് ക്ലബിെൻറ കുതിപ്പ്.
മികവുറ്റ നീക്കങ്ങളുമായി ആക്രമണത്തിലൂന്നിയായിരുന്നു ഇൗസ്റ്റ് ബംഗാളിെൻറ തുടക്കം. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും നല്ല ഒത്തിണക്കത്തോടെ പന്തു തട്ടിയപ്പോൾ തുടക്കത്തിൽ ബംഗളൂരുവിെൻറ കുതിപ്പിന് താളംതെറ്റി. ഒമ്പതാം മിനിറ്റിൽ ഗോളെന്നുറപ്പിച്ച കൊൽക്കത്തക്കാരുടെ മുന്നേറ്റത്തിന് മഞ്ഞക്കാർഡ് വാങ്ങി ഗോളി ഗുർപ്രീത് സിങ് സന്ധുവും ഡിഫൻഡർ ജോൺ ജോൺസനും ബംഗളൂരുവിനെ രക്ഷപ്പെടുത്തുകയായിരുന്നു. ആക്രമണം കനപ്പിച്ച ഇൗസ്റ്റ് ബംഗാളിന് 28ാം മിനിറ്റിൽ അർഹിച്ച ഗോളെത്തി. അപകടം മണത്ത കോർണർ കിക്ക് ഹെഡറിലൂടെ ബംഗളൂരു പ്രതിരോധം കുത്തിയകറ്റിയതാണ് ഗോളിന് വഴിയൊരുക്കിയത്. ബോക്സിലുണ്ടായിരുന്ന ലൈബീരിയൻ താരം ആൻസുമാന ക്രോമ ഉയർന്നുവന്ന പന്ത് ബൈസിക്കിൾ കിക്കിലൂടെ വലയിലാക്കി. അപ്രതീക്ഷിത ഗോളിൽ ബംഗളൂരു ഞെട്ടിയ നിമിഷം. താളം വീണ്ടെടുക്കാൻ പാടുപെട്ട ബംഗളൂരു ഒടുവിൽ 39ാം മിനിറ്റിൽ തിരിച്ചടിച്ചു. കോർണർ കിക്കിന് അതിവേഗം ചാടി രാഹുൽ ഭേെക്ക ഹെഡറിലൂടെയാണ് സ്കോർ ചെയ്തത്.
"One of the best seasons of my life!" says @bengalurufc skipper @chetrisunil11! #HeroSuperCup #EBvBFC pic.twitter.com/6g5n8peuXY
— Indian Super League (@IndSuperLeague) April 20, 2018
എന്നാൽ, കളിയിലെ നിർണായക വഴിത്തിരിവുണ്ടാവുന്നത് ആദ്യ പകുതിക്ക് തൊട്ടുമുമ്പാണ്. ചൂടൻ പെരുമാറ്റത്തിന് ഇൗസ്റ്റ് ബംഗാളിെൻറ സമദ് മാലിഖിന് ചുവപ്പുകാർഡ്. ഇതോടെ രണ്ടാം പകുതി ബംഗാൾ കോച്ച് ഖാലിദ് ജമീലിെൻറ തന്ത്രങ്ങളെല്ലാം പിഴച്ചു. ഗിയർ മാറ്റിയ ബംഗളൂരു ശേഷികുറഞ്ഞ എതിർ നിരക്കെതിരെ തിമിർത്തു. 69 (പെനാൽറ്റി), 91 മിനിറ്റുകളിൽ നായകൻ സുനിൽ ഛേത്രിയും 71ാം മിനിറ്റിൽ വെനിേസ്വലൻ താരം മിക്കുവും ലക്ഷ്യം കണ്ടു. ഇൗ ഗോളുകളിൽ കൊൽക്കത്തക്കാർ പത്തിമടക്കി. െഎ ലീഗും സൂപ്പർ കപ്പുമില്ലാതെ ഇൗസ്റ്റ് ബംഗാളിെൻറ മടക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.