പൊഡ്ഗോറിസ്ത (മോണ്ടിനെഗ്രോ): 17ാം മിനിറ്റിൽ വിങ്ങർ മാർകോ വെസോവിച് ഇംഗ്ലണ്ട് വ ലയിൽ പന്തെത്തിച്ചപ്പോൾ മോണ്ടിനെഗ്രോ താരങ്ങൾ ആവേശത്തിലായിരുന്നു. എതിർനിരയില െ കറുത്ത വംശജർ പന്തുമായി കുതിക്കുേമ്പാൾ, കുരങ്ങുശബ്ദമുയർത്തി വംശീയമായി അധിക് ഷേപിച്ച് ആരാധകരും ഒപ്പം കൂടി. ഇംഗ്ലീഷ് സ്ട്രൈക്കർ റഹീം സ്റ്റെർലിങ്ങിെൻറ കാലിൽ പ ന്തെത്തുേമ്പാഴായിരുന്നു ആ ശബ്ദത്തിന് മുഴക്കംകൂടിയത്. എന്നാൽ, വംശീയ വിേദ്വഷത്തിന് ചുട്ടമറുപടിയായി ഹാരി കെയ്നും കൂട്ടരും മോണ്ടിനെഗ്രോ വല അഞ്ചുവട്ടം കുലുക്കി പകവീട്ടി. നാലാം ഗോളിന് വഴിയൊരുക്കിയും പിന്നാലെ അഞ്ചാം ഗോളും നേടിയ റഹീം സ്റ്റെർലിങ് കൈ കാതിലേക്കു ചേർത്തുവെച്ച് ആരാധകരോട് ‘ഇപ്പോൾ േകൾക്കുന്നില്ലല്ലോ ആ ശബ്ദമെന്ന്’ ആംഗ്യം കാണിച്ച് മധുര പ്രതികാരം വീട്ടിയാണ് കളി അവസാനിപ്പിച്ചത്. ഒരു ഗോളിന് പിന്നിട്ടുനിന്നതിനുശേഷമായിരുന്നു മോണ്ടിനെഗ്രോയുടെ തട്ടകത്തിൽ ഇംഗ്ലണ്ടിെൻറ തിരിച്ചുവരവ്. ഇതോടെ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് ‘ൈഫവ്സ്റ്റാർ’ ജയമായി. കഴിഞ്ഞ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെ 5-0ത്തിന് േതാൽപിച്ചിരുന്നു.
മൈക്കൽ കീനിലൂടെയാണ് (30) ഇംഗ്ലണ്ട് തിരിച്ചടി തുടങ്ങുന്നത്. പിന്നാലെ റോസ് ബാർക്ലെയുടെ (38, 59) മനോഹരമായ രണ്ടു ഗോളുകൾ. ക്യാപ്റ്റൻ ഹാരി കെയ്നും (71) റഹീം സ്റ്റെർലിങ്ങും (80) കൂടിച്ചേർന്നപ്പോൾ വംശീയ അധിക്ഷേപം നടത്തിയ മോണ്ടിനെേഗ്രാ ആരാധകരുടെ വായ അടഞ്ഞു. മത്സരശേഷം മോണ്ടിനെേഗ്രാ ആരാധകർക്കെതിരെ സ്റ്റെർലിങ് രംഗത്തെത്തി. ‘‘ഇൗ നൂറ്റാണ്ടിലും ഇത്തരത്തിലുണ്ടാവുന്നത് ഖേദകരമാണ്. യുവേഫ അവർക്കെതിരെ നടപടി സ്വീകരിക്കണം.’’
‘ഒാൾ സ്റ്റാർ’ ഫ്രാൻസ്
കരുത്തരായ െഎസ്ലൻഡിനെയും തോൽപിച്ച് ദെഷാംപ്സിെൻറ ലോക ചാമ്പ്യന്മാർ കുതിക്കുന്നു. ഫ്രഞ്ച് പടയുടെ മുൻനിര താരങ്ങല്ലൊം വീണ്ടും സ്കോറിങ്ങിലേക്കെത്തിയ മത്സരത്തിൽ 4-0ത്തിനാണ് െഎസ് നാട്ടുകാർ മുട്ടുമടക്കിയത്. ആദ്യ പകുതിയിൽ പ്രതിരോധതാരം സാമുവൽ ഉംറ്റിറ്റിയാണ് (12) ഫ്രഞ്ച് പടയെ മുന്നിലെത്തിക്കുന്നത്. രണ്ടാം പകുതിയിൽ ഒലിവർ ജിറൂഡ് (68), കെയ്ലിയൻ എംബാപ്പെ (78), അേൻറായിൻ ഗ്രീസ്മാൻ (85) എന്നിവരും ഗോൾ നേടിയതോടെ െഎസ് കോട്ട പൂർണമായി അലിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്കോറിങ്ങിലേക്കെത്തിയ ജിറൂഡ് (35 ഗോൾ) ഫ്രാൻസിെൻറ എക്കാലത്തെയും ടോപ് സ്കോറർമാരിൽ മൂന്നാമനായി. മിഷേൽ പ്ലാറ്റിനി (41), തിയറി ഒൻറി (41) എന്നിവരാണ് മുന്നിൽ.
സമനിലക്കുരുക്കിൽ
പോർചുഗൽ
പടനായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ പരിക്കേറ്റു മടങ്ങിയപ്പോൾ രണ്ടാം മത്സരത്തിലും പറങ്കിപ്പടക്ക് സമനില. സെർബിയയാണ് നിലവിലെ ചാമ്പ്യന്മാരെ 1-1ന് തളച്ചത്. ഏഴാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലാണ് (ദുസാൻ ടാഡിച്) സെർബിയ ആദ്യം മുന്നിലെത്തിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ തിരിച്ചടിക്കാനുള്ള ശ്രമത്തിനിടെ, സൂപ്പർ താരം പേശിവലിവു കാരണം (30) തിരിച്ചുകയറി. ഡാനിലോ പെരീറ (42) ഒരു ഗോൾ പോർചുഗലിനായി തിരിച്ചടിച്ചെങ്കിലും അതു മതിയായില്ല ജയിക്കാൻ. രണ്ടിലും സമനിലയിലായ പോർചുഗൽ ഗ്രൂപ് ‘ബി’യിൽ മൂന്നാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.