കൊൽക്കത്ത: പതിറ്റാണ്ടുകളുടെ ഫുട്ബാൾ പാരമ്പര്യവും താരനിരയും ഒന്നും കൗമാരസംഘത്തിനെതിരെ ഏശിയില്ല. കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെ 1-1ന് സമനിലയിൽ തളച്ച് ഇന്ത്യൻ ആരോസ് വമ്പുകാട്ടിയപ്പോൾ രക്ഷകനായത് മലയാളി താരം കെ.പി. രാഹുൽ. രണ്ടാം പകുതിയിൽ എതിരാളികൾ പത്തുപേരായി ചുരുങ്ങിയിട്ടും ബഗാന് സമനിലെകാണ്ട് തൃപ്തിപ്പെടേണ്ടിവന്നു. െഎ ലീഗിൽ രാഹുലിെൻറ രണ്ടാം ഗോളാണിത്. ഇതോടെ ആറു മത്സരത്തിൽ ആരോസിന് ഏഴു പോയൻറായി. ഷില്ലോങ്ങിനു തൊട്ടുതാഴെ ആറാമതാണ് ഇന്ത്യൻ ആരോസ്.
മുൻ ചാമ്പ്യന്മാർക്കെതിരെ ആരോസ് നന്നായി കളിച്ചു. അവധി കഴിഞ്ഞ് തിരിച്ചെത്തിയ കോച്ച് ലൂയിസ് നോർട്ടൺ റഹീം അലിയെ ഏക സ്ട്രൈക്കറാക്കിയാണ് തന്ത്രങ്ങൾ നെയ്തത്. ഇടതുവിങ്ങിൽ രാഹുലും വലതു വിങ്ങിൽ നോങ്ദാംബ നവോറമും. പന്തിൽ ആധിപത്യം പുലർത്തി കളംവാണ മോഹൻ ബഗാന് ആരോസിെൻറ കുറുകിയ പാസുമായുള്ള മുന്നേറ്റം വല്ലാതെ ക്ഷീണമുണ്ടാക്കി. എന്നാൽ, കൗമാരപ്പടക്ക് 27ാം മിനിറ്റിൽ െപനാൽറ്റി വഴങ്ങിയതോടെ തിരിച്ചടിയേറ്റു. കാമറൂൺ താരം ഡിപാന്ത ഡിക്ക ഗോളാക്കി മാറ്റി. തളരാതെ പോരാടിയ ആരോസിനെ മലയാളി താരം കെ.പി. രാഹുൽ ടീമിനെ ഒപ്പമെത്തിച്ചു. കോർത്തിണക്കിയ പാസുമായി കുതിച്ച് റഹീം അലി നൽകിയ പാസിൽ ഹെഡറിലാണ് രാഹുൽ ഗോൾ നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.