കോഴിക്കോട്: െഎ ലീഗ് ഫുട്ബാളിന് ഇൗമാസം 25ന് തുടക്കം. ലുധിയാനയിൽ നടക്കുന്ന ഉദ്ഘാടനമത്സരത്തിൽ ആതിഥേയരായ മിനർവ പഞ്ചാബ് എഫ്.സി, മോഹൻ ബഗാനെ നേരിടും. ലീഗിൽ കേരളത്തിെൻറ സാന്നിധ്യമായ ഗോകുലം കേരള എഫ്.സിക്ക് 27നാണ് ആദ്യ അങ്കം. ഷില്ലോങ്ങിൽ നടക്കുന്ന എവേ മത്സരത്തിൽ ലജോങ് എഫ്.സിയാണ് ഗോകുലത്തിെൻറ എതിരാളികൾ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഡിസംബർ ആറിനാണ് ഗോകുലം കേരളയുടെ ആദ്യ ഹോം മത്സരം. എതിരാളികൾ ചെന്നൈ സിറ്റി എഫ്.സി.
മണിപ്പൂരിൽനിന്നുള്ള നെരോക എഫ്.സിയുമായി ഡിസംബർ ഒമ്പതിന് ഏറ്റുമുട്ടുന്ന ഗോകുലം ഡിസംബർ 22ന് ഡൽഹിയിൽ ഇന്ത്യൻ ആരോസിനെയും നേരിടും. േഗാകുലം ഗോപാലെൻറ നേതൃത്വത്തിലുള്ള ഗോകുലം ഗ്രൂപ്പാണ് ടീമിെൻറ പ്രമോട്ടർമാർ. കോർപറേറ്റ് സ്ഥാപനത്തിെൻറ പേര് ടീമിന് അനുവദിക്കാൻ ചട്ടമില്ലാത്തതിനാൽ ഗോകുലം എഫ്.സി എന്ന പേരിന് പകരം ഗോകുലം കേരള എഫ്.സി എന്ന പേരിലാണ് ടീം ഇറങ്ങുന്നത്.
മഞ്ചേരിക്കടുത്ത് പയ്യനാട് സ്റ്റേഡിയത്തിൽ വെളിച്ച സംവിധാനമൊരുക്കാത്തതിനാലാണ് കോഴിക്കോട് സ്റ്റേഡിയത്തിൽ ഗോകുലത്തിെൻറ ഹോം മത്സരങ്ങൾ അരങ്ങേറുന്നത്. എന്നാൽ, ആദ്യ മൂന്ന് ഹോം മത്സരങ്ങൾ നട്ടുച്ചക്ക് രണ്ടു മണിക്ക് നടക്കുന്നത് കാണികളെയും കളിക്കാരെയും ബാധിക്കും. വൈകീട്ട് 5.30നും രാത്രി എട്ടു മണിക്കും മത്സരങ്ങളുണ്ട്. ഉച്ചക്കുള്ള മത്സരങ്ങൾ മാറ്റണെമന്ന് ടീം െഎ ലീഗ് അധികൃതരോട് ആവശ്യപ്പെടും. സുശാന്ത് മാത്യുവാണ് ടീം നായകൻ. ബെല്ലോ റസാഖ്, സന്തോഷ് ട്രോഫി താരമായ ഇർഷാദ് തൈവളപ്പിൽ, അനന്ത മുരളി, അർജുൻ ജയരാജ് തുടങ്ങിയ താരങ്ങൾ ടീമിലുണ്ട്. ഇൗ മാസം 19ന് കോഴിക്കോട്ട് ടീമിെൻറ െഎ ലീഗ് ലോഞ്ചിങ് നടക്കും. നിലവിലെ ജേതാക്കളായ െഎസോൾ എഫ്.സി, ഇൗസ്റ്റ് ബംഗാൾ, േമാഹൻ ബഗാൻ, ലജോങ് എഫ്.സി, ചർച്ചിൽ ബ്രദേഴ്സ്, ചെന്നൈ സിറ്റി, മിനർവ പഞ്ചാബ്, ഇന്ത്യൻ ആരോസ്, നെരോക എഫ്.സി എന്നീ ടീമുകളാണ് ഗോകുലത്തിനൊപ്പം െഎ ലീഗിൽ മത്സരിക്കുന്നത്.
ഹോം മത്സരങ്ങൾ
ഡിസംബർ ആറ്: ചെന്നൈ സിറ്റി ഡിസംബർ ഒമ്പത്: നെരോക എഫ്.സി ഡിസംബർ 31: െഎസോൾ എഫ്.സി ജനുവരി ആറ്: മിനർവ എഫ്.സി ജനുവരി 12: ഇന്ത്യൻ ആരോസ് ജനുവരി 15: ചർച്ചിൽ ബ്രദേഴ്സ് ജനുവരി 20: മോഹൻ ബഗാൻ ജനുവരി 28: ഷില്ലോങ് ലജോങ് ഫെബ്രുവരി 17: ഇൗസ്റ്റ് ബംഗാൾ
എവേ മത്സരങ്ങൾ
നവംബർ 25: ലജോങ് എഫ്.സി, ഷില്ലോങ് ഡിസംബർ 22: ഇന്ത്യൻ ആരോസ്, ഡൽഹി ഡിസംബർ 27: ഇസ്റ്റ് ബംഗാൾ, കൊൽക്കത്ത ഫെബ്രുവരി നാല്: നെരോക എഫ്.സി, ഇംഫാൽ ഫെബ്രുവരി 12: മോഹൻ ബഗാൻ, കൊൽക്കത്ത ഫെബ്രുവരി 20: മിനർവ പഞ്ചാബ് എഫ്.സി, ലുധിയാന
ഫെബ്രുവരി 25: ചർച്ചിൽ ബ്രദേഴ്സ്, ഗോവ (െഎസോൾ എഫ്.സിയുമായും ഇൗസ്റ്റ് ബംഗാളുമായുള്ള എവേ മത്സരത്തിെൻറ തീയതി പോയൻറ് നിലയുെട അടിസ്ഥാനത്തിൽ തീരുമാനിക്കും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.