ന്യൂഡൽഹി: ക്രിസ്മസ് പിറ്റേന്ന് കളത്തിലിറങ്ങിയ ഇന്ത്യൻ ആരോസിന് ജയത്തോെട ആഘോഷം. െഎ ലീഗിലെ കരുത്തരായ ഷില്ലോങ് ലജോങ്ങിനെ 3-0ത്തിന് തകർത്ത് രണ്ടാം ജയവുമായി ഇന്ത്യൻ ആരോസ് തിരിച്ചുവന്നപ്പോൾ മലയാളിതാരം കെ.പി. രാഹുലും വലകുലുക്കി. രാഹുലിനോടൊപ്പം ജിതേന്ദ്ര സിങ്, നോങ്ഡാമ്പ നവോറേം എന്നിവരും ഷില്ലോങ്ങിനെതിരെ നിറയൊഴിച്ചു. സ്വന്തം തട്ടകത്തിലായിരുന്നു ഇന്ത്യൻ ആേരാസിെൻറ ജയം.
ലോകകപ്പ് കളിച്ച കൗമാരപ്പടയെ അംബേദ്കർ സ്റ്റേഡിയത്തിൽ നേരിടാനെത്തിയ മേഘാലയ സംഘത്തിന് കണക്കുകൂട്ടൽ തുടക്കംമുതലേ പിഴക്കുകയായിരുന്നു. കോച്ച് ലൂയിസ് നോർട്ടെൻറ അഭാവത്തിൽ സഹപരിശീലകൻ ഫ്ലോയിഡ് പിേൻറായാണ് ആരോസിനെ നിയന്ത്രിച്ചത്. തീരുമാനത്തെ ശരിവെച്ച് കൗമാരസംഘം നിറഞ്ഞുകളിച്ചു. ഷില്ലോങ്ങിെൻറ ഗോൾമുഖത്ത് ആദ്യ 10 മിനിറ്റിനിടെതന്നെ പലതവണ പന്തെത്തി. കാത്തിരുന്ന ഗോൾ 19ാം മിനിറ്റിലായിരുന്നു. റഹീം അലി ഒരുക്കിക്കൊടുത്ത അവസരം പ്രതിരോധതാരം ജിതേന്ദ്ര സിങ് ഗോളാക്കി.
പത്തു പേരായി എതിരാളികൾ ചുരുങ്ങിയേതാടെ ഇന്ത്യൻ ആരോസ് ആക്രമണത്തിന് മൂർച്ച കൂട്ടി. 87ാം മിനിറ്റിൽ രണ്ടാം തവണയും ഷില്ലോങ്ങിെൻറ വലകുലുങ്ങി. നോങ്ഡാമ്പ നവോറേമാണ് ഷില്ലോങ്ങിെൻറ അഞ്ചു താരങ്ങളെ മറികടന്ന് അത്ഭുത മുന്നേറ്റത്തിൽ പന്ത് വലയിലെത്തിച്ചത്. ഇടതുവിങ്ങിൽനിന്ന് പന്തു സ്വീകരിച്ചായിരുന്നു താരത്തിെൻറ ഗോളിലേക്കുള്ള കുതിപ്പ്. അവസാനം, പകരക്കാരനായെത്തിയ മലയാളിതാരം കെ.പി. രാഹുലും ലക്ഷ്യംകണ്ടു. 92ാം മിനിറ്റിലാണ് താരം െഎ ലീഗിലെ തെൻറ ആദ്യ ഗോൾ കുറിക്കുന്നത്. ഇതോടെ ഷില്ലോങ് തോൽവി സമ്മതിക്കുകയും ചെയ്തു. ജയത്തോടെ അഞ്ചു മത്സരങ്ങളിൽ ആറു പോയൻറുമായി ആരോസ് ആറാം സ്ഥാനത്താണ്. 10 പോയേൻറാടെ ഷില്ലോങ് നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.