ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിനെ രാജ്യത്തെ ഒന്നാംനിര ലീഗാക്കാനുള്ള അഖിലേന്ത്യ ഫുട്ബ ാൾ ഫെഡറേഷെൻറ നീക്കത്തിനെതിരെ െഎ ലീഗ് ക്ലബുകൾ കോടതിയിലേക്ക്. മോഹൻ ബഗാൻ, ഇൗസ് റ്റ്ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ്, മിനർവ പഞ്ചാബ്, ഗോകുലം കേരള, െഎസോൾ എഫ്.സി, നെറോക എന്നീ ഏഴു ക്ലബുകളാണ് നിയമനടപടിക്കൊരുങ്ങുന്നത്.
ജൂൈല മൂന്നിന് ചേരുന്ന എ.െഎ.എഫ്.എഫ് എക്സിക്യൂട്ടിവ് യോഗത്തിൽ െഎ.എസ്.എല്ലിന് ഇന്ത്യയിലെ ടോപ് ലീഗായി അംഗീകാരം നൽകുമെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് െഎ ലീഗ് ക്ലബ് പ്രതിനിധികൾ യോഗം ചേർന്നത്.
ഇതു സംബന്ധിച്ച് ചർച്ചചെയ്യാൻ ഫെഡറേഷൻ പ്രസിഡൻറിനെ കാണാൻ ശ്രമിച്ചെങ്കിലും നിരസിച്ചു. െഎ ലീഗ് ക്ലബുകൾക്കെതിരെ രണ്ടാനച്ഛൻ സമീപനമാണ് ഫെഡറേഷേൻറത് -സംയുക്ത യോഗം പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.