ന്യൂഡൽഹി: സൂപ്പർ കപ്പ് ബഹിഷ്കരണ ഭീഷണിയുമായി െഎ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബ് എഫ്.സി. സാമ്പത്തിക പ്രതിസന്ധിയും മത്സരവേദിയായ ഭുവനേശ്വറിലെ കടുത്ത ചൂടും ചൂണ്ടിക്കാണിച്ചാണ് പ്രഥമ സൂപ്പർകപ്പിൽനിന്നും പിൻവാങ്ങാൻ ചാമ്പ്യൻ ക്ലബിെൻറ നീക്കം. ഇതുസംബന്ധിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷന് കത്തയച്ചു.മത്സരത്തിൽ പെങ്കടുക്കുന്നതിെൻറ ചെലവുകൾ ക്ലബുകൾതന്നെ വഹിക്കണമെന്നാണ് നിർദേശം. എന്നാൽ, ചുരുങ്ങിയ ബജറ്റിൽ പ്രവർത്തിക്കുന്ന തങ്ങൾക്ക് ഇത് താങ്ങാനാവില്ലെന്നാണ് മിനർവയുടെ നിലപാട്. നോക്കൗട്ട് അടിസ്ഥാനത്തിലുള്ള ടൂർണമെൻറിൽ കളിക്കാൻ രണ്ടു മാസത്തേക്ക് കളിക്കാരെ നിലനിർത്തേണ്ടിവരും.
താമസം, യാത്രെച്ചലവ് ഉൾപ്പെടെ െഎ ലീഗ് സീസണിനായി മുടക്കിയതിെൻറ പകുതിയെങ്കിലും സൂപ്പർകപ്പിന് ചെലവാകുമെന്നാണ് മാനേജ്മെൻറ് നിലപാട്. അപ്രധാനമായ ടൂർണമെൻറിന് 50 ലക്ഷം വരെ മുടക്കാനില്ലെന്ന് ഫെഡറേഷന് നൽകിയ കത്തിൽ വ്യക്തമാക്കി. അതേസമയം, ഇളവുകൾ നൽകിയാൽ പങ്കാളിത്തം സംബന്ധിച്ച് പുനരാലോചിക്കാമെന്ന സൂചനയും നൽകിയിട്ടുണ്ട്. 42 ഡിഗ്രിവരെ ചൂടുള്ള ഭുവനേശ്വറിൽ കളിക്കാനുള്ള പ്രയാസവും ക്ലബ് വ്യക്തമാക്കുന്നു.
അതേസമയം, മിനർവ പിൻവാങ്ങുന്ന കാര്യം അറിയിച്ചിട്ടില്ലെന്നും സാമ്പത്തിക സഹായമോ സബ്സിഡിയോ നൽകണമെന്നാവശ്യപ്പെട്ട് കത്ത് ലഭിച്ചതായും എ.െഎ.എഫ്.എഫ് സെക്രട്ടറി കുശാൽ ദാസ് അറിയിച്ചു. െഎ ലീഗിൽ 70 ലക്ഷം യാത്രാ സബ്സിഡി നൽകിയതിനാൽ സൂപ്പർ കപ്പിന് പ്രത്യേക ഇളവു നൽകില്ലെന്നും ടൂർണമെൻറ് ബഹിഷ്കരിച്ചാൽ അച്ചടക്ക നടപടി നേരിടേണ്ടവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രീക്വാർട്ടറിൽ ഏപ്രിൽ രണ്ടിനാണ് മിനർവയുടെ മത്സരം. ജാംഷഡ്പുർ എഫ്.സിയാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.