ചണ്ഡിഗഢ്: ഗോകുലം കേരളയുടെ ആശ്വാസത്തിന് അഞ്ചു ദിവസത്തെ മാത്രം ആയുസ്സ്. ഐ ലീഗിൽ കൊ ൽക്കത്ത കരുത്തരായ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയ ആത്മവിശ്വാസത്തിൽ മുൻ ചാമ്പ്യന്മാ രായ മിനർവ പഞ്ചാബിനെ നേരിട്ട ഗോകുലം കേരളക്ക് വൻ തോൽവി. എതിരാളിയുടെ തട്ടകത്തിൽ ന ടന്ന മത്സരത്തിൽ കാമറൂൺ സ്ട്രൈക്കർ പിയറിക് ഡികയുടെ ഇരട്ട ഗോളിൽ കേരളം 3-1ന് കീഴടങ്ങി. കളിയുടെ ആദ്യപകുതിയിൽ സെർജിയോ ബർബോസയുടെ ഗോളിലൂടെ പഞ്ചാബ് ലീഡ് നേടി.
രണ്ടാം പകുതി തുടങ്ങി 52ാം മിനിറ്റിൽ ഹെൻറി കിസേക ഗോകുലം കേരളയെ ഒപ്പമെത്തിച്ചെങ്കിലും പിന്നീട് കളി കൈവിട്ടു. കളിയുടെ 64, 93 മിനിറ്റുകളിലാണ് ഡിക ഉബൈദ് കാത്ത വലകുലുക്കിയത്. ഇതോടെ മുൻ ചാമ്പ്യന്മാർ പോയൻറ് പട്ടികയിൽ മോഹൻ ബഗാന് (17) പിറകിൽ വെല്ലുവിളിയുമായി രണ്ടാം സ്ഥാനത്തിന് (14) കനം നൽകി.
പന്തുരുണ്ട് തുടങ്ങി 20ാം സെക്കൻഡിൽ മാർകസ് ജോസഫിെൻറ മുന്നേറ്റത്തിലൂടെ ഗോകുലം വിറപ്പിച്ചെങ്കിലും പഞ്ചാബ് ഗോളി കിരൺ ലിംബു പറന്നിറങ്ങി രക്ഷിച്ചു. ആദ്യ 20 മിനിറ്റിനുള്ളിൽ മാർകസും കിസേകയും ചേർന്ന് വീണ്ടും ആക്രമിച്ചു. എന്നാൽ, ഇഞ്ചുറി ടൈമിെൻറ തുടക്കത്തിൽ തങ്ങൾക്ക് ലഭിച്ച അവസരം മുതലാക്കി പഞ്ചാബ് കേരളത്തെ നിശ്ശബ്ദരാക്കി. ബർബോസയുടെ 18 വാര അകലെനിന്നുള്ള ഫ്രീകിക്ക് നേരിട്ട് ബോക്സിൽ പതിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ഇരുവരും ഉണർന്നെങ്കിലും ഡികയുടെ കുതിച്ചുപായലിനെ തടയാൻ ഗോകുലത്തിനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.