ന്യൂഡൽഹി: ഇന്ത്യൻ ആരോസിനെ തോൽപിച്ച് െഎ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് ആദ്യ ജയം. എതിരാളിയുടെ തട്ടകമായ ഡൽഹി അംബേദ്കർ സ്റ്റേഡിയത്തിൽ 2-0ത്തിനായിരുന്നു കേരള സംഘത്തിെൻറ സീസണിലെ ആദ്യ ജയം. അണ്ടർ-17 ലോകകപ്പിൽ ഇന്ത്യൻ കുപ്പായത്തിൽ പന്തുതട്ടിയ കൗമാരസംഘത്തിെൻറ വലയിൽ കളിയുടെ ഇരു പകുതികളിലായിരുന്നു ഗോകുലം സ്കോർ ചെയ്തത്.
കഴിഞ്ഞ മത്സരത്തിൽനിന്ന് മൂന്നു മാറ്റങ്ങളോടെ പ്രതിരോധത്തിന് ഉൗന്നൽ നൽകി 4-4-2 ശൈലിയിലാണ് ആരോസിനെ കോച്ച് ലൂയിസ് നോർട്ടൻ കളത്തിലിറക്കിയത്. എന്നാൽ, 11ാം മിനിറ്റിൽതന്നെ ഗോകുലം, ആരോസിെൻറ പ്രതിേരാധം തകർത്ത് ഗോളാക്കി. രോഹിത് മിർസ നൽകിയ പാസിൽ ഘാനക്കാരൻ ഡാനിയൽ എഡോയാണ് സ്കോർ ചെയ്തത്. ഗോൾ വഴങ്ങിയതോടെ ആരോസ് പന്തിെൻറ നിയന്ത്രണം ഏറ്റെടുത്ത് ആക്രമണം കനപ്പിച്ചു. പക്ഷേ, രണ്ടാം പകുതിയിൽ ഖാലിദ് അൽസലാഹ് (64ാം മിനിറ്റ്) രണ്ടാം ഗോളുമായി കേരളത്തിെൻറ ലീഡുയർത്തി. ആരോസിെൻറ തിരിച്ചുവരവിനുള്ള ശ്രമങ്ങളെല്ലാം ഗോകുലം പ്രതിരോധത്തിൽ തട്ടിത്തെറിച്ചതോടെ കേരള ടീമിന് ആദ്യ ജയമായി.
നാലു മത്സരത്തിൽ നാലുപോയേൻറാടെ പട്ടികയിൽ ഗോകുലം ഏഴാം സ്ഥാനത്തെത്തി. ഒരു ജയം മാത്രമുള്ള ആരോസ് മൂന്ന് പോയൻറുമായി ഒമ്പതാമതും. 27ന് ഇൗസ്റ്റ് ബംഗാളിനെതിരെയാണ് ഗോകുലം കേരളയുടെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.