കൊല്‍ക്കത്ത: ഐ ലീഗില്‍ മോഹന്‍ ബഗാന് വമ്പന്‍ ജയം. മിനര്‍വ പഞ്ചാബിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ബഗാന്‍ വിജയക്കുതിപ്പ് തുടര്‍ന്നത്. സ്കോട്ട്ലന്‍ഡ് താരം ഡാരില്‍ ഡഫിയുടെയും ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖ്ലുവയുടെയും ഇരട്ടഗോളുകളാണ് ബഗാന്‍െറ വിജയം വര്‍ണാഭമാക്കിയത്. ഡഫി 16, 32 മിനിറ്റുകളിലും ജെജെ 28, 77 മിനിറ്റുകളിലും പഞ്ചാബ് പടയുടെ വലകുലുക്കി. ജയത്തോടെ മൂന്നു കളികളില്‍ ഒമ്പതു പോയന്‍റുമായി ബഗാന്‍ ഒന്നാം സ്ഥാനത്താണ്. മൂന്നില്‍ രണ്ടിലും തോറ്റ പഞ്ചാബ് ഏഴാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ഐസോള്‍ എഫ്.സി ഷില്ളോങ് ലജോങ്ങിനെ 2-1ന് തോല്‍പിച്ചു. ഇന്ത്യന്‍ താരങ്ങളായ ലാല്‍റുവത്ത് താര, ജയേഷ് റാണ എന്നിവര്‍ ഐസോളിനുവേണ്ടി ഗോള്‍ നേടിയപ്പോള്‍ ഷില്ളോങ്ങിന്‍െറ ആശ്വാസ ഗോള്‍ യുറ്റാ കിനോവാക്കിയുടെ വകയായിരുന്നു. ബഗാനു പിറകെ ഏഴു പോയന്‍റുമായി ഐസോള്‍ രണ്ടാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റിയെ രണ്ടു ഗോളുകള്‍ക്ക് ശിവാജിയന്‍സ് തോല്‍പിച്ചു. സിയോങ് യൊങ് കിം, ക്യൂറോ എന്നിവരാണ് ഗോള്‍ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.