ന്യൂഡൽഹി: ഇന്ത്യൻ സീനിയർ ഫുട്ബാൾ ടീം കോച്ച് ഐകർ സ്റ്റിമാകിെൻറ അപ്രതീക്ഷിത സാന്നിധ്യംകൊണ്ടാണ് ഐ ലീഗ് ട്രോഫി അനാവരണ ചടങ്ങ് ശ്രദ്ധിക്കപ്പെട്ടത്. ഐ.എസ്.എല്ലിന് നൽകുന്ന അതേ പ്രാധാന്യം ഐ ലീഗിനുമുണ്ടെന്നും ഇന ്ത്യൻ പാസ്പോർട്ട് കൈവശമുള്ള ഏത് കളിക്കാരനും ദേശീയ ടീമിൽ ഇടം കണ്ടെത്താൻ മത്സരിക്കാമെന്ന സന്ദേശം നൽകാനാണ് താൻ ചടങ്ങിനെത്തിയതെന്നുമായിരുന്നു സൂപ്പർകോച്ചിെൻറ വാക്കുകൾ.
ലോകകപ്പ് യോഗ്യത റൗണ്ടിലെ നിരാശജനകമായ പ്രകടനത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സന്ദേശ് ജിങ്കാൻ, റൗളിന് ബോർഗസ്, പ്രണോയ് ഹാൾഡർ എന്നിവരുടെ അസാന്നിധ്യത്തിലും 2018 ലോകകപ്പ് യോഗ്യത റൗണ്ടിനെക്കാൾ മികച്ച പ്രകടനം പുറത്തെടുക്കാൻ ഇന്ത്യക്ക് സാധിച്ചതായി സ്റ്റിമാക് വ്യക്തമാക്കി.
കഴിഞ്ഞ യോഗ്യതാ റൗണ്ടിൽ ഇന്ത്യ തുടർച്ചയായി അഞ്ചുമത്സരങ്ങൾ തോറ്റ് പോയെൻറാന്നും നേടാതിരുന്നെങ്കിൽ നിലവിൽ രണ്ട് തോൽവിയും മൂന്ന് സമനിലകളുമടക്കം ടീമിന് മൂന്നുപോയൻറുണ്ട്. ഇനിയും മത്സരങ്ങൾ ബാക്കിയുണ്ടെന്നും ഏഷ്യൻ കപ്പിന് യോഗ്യത നേടുകയെന്ന ലക്ഷ്യം നേടിയെടുക്കാൻ ടീം പരിശ്രമിക്കുമെന്നും സ്റ്റിമാക് കൂട്ടിച്ചേർത്തു.
സുനിൽ ഛേത്രിയല്ലാതെ ലീഗുകളിൽ ഗോളടിച്ച് കൂട്ടുന്ന മറ്റേതൊരു താരത്തെയാണ് നിലവിൽ നിങ്ങൾക്ക് കാണിച്ചുതരാൻ കഴിയുകയെന്നും. മലയാളി താരം ജോബി ജസ്റ്റിനടക്കമുള്ള താരങ്ങൾ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നതും സ്കോർ ചെയ്യുന്നതും കാണാൻ കാത്തിരിക്കുകയാണെന്ന് സ്റ്റിമാക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.