ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 96 -ാം സ്ഥാനത്ത്

ഫിഫ റാങ്കിംഗിൽ മികച്ച പ്രകടനവുമായി ഇന്ത്യ. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിങ്ങിൽ ഇന്ത്യ 96 -ാം സ്ഥാനത്താണുള്ളത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എ.എഫ്.സി) റാങ്കിങ്ങിൽ 12 ാം സ്ഥാനത്താണ് ഇന്ത്യ. 21 വർഷത്തിനിടെ ഇന്ത്യയുടെ മികച്ച റാങ്കിങ്ങാണ് ഇത്.


2015ൽ 173ാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് വർഷത്തിനിടെ മികച്ച നേട്ടമാണ് റാങ്കിങ്ങിൽ നേടിയത്. 77 സ്ഥാനം മറികടന്നാണ് ഇന്ത്യ പുതിയ നേട്ടത്തിലെത്തിയത്. കഴിഞ്ഞ 15 മത്സരങ്ങളിൽ 13ലും വിജയിക്കാൻ ഇന്ത്യക്കായി.  ഭൂട്ടാനെതിരെ നടന്ന അനൗദ്യോഗിക മത്സരം ഉൾപെടെ കഴിഞ്ഞ എട്ട് മത്സരങ്ങളിൽ ഇന്ത്യ തോൽവിയറിയുകയും ചെയ്തിട്ടില്ല. സ്റ്റീഫൻ കോൺസ്റ്റന്റൈൻ രണ്ടാം തവണ ദേശീയ പരിശീലകനായി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഇന്ത്യ 171ാം റാങ്കിലായിരുന്നു ഉണ്ടായിരുന്നത്.

Tags:    
News Summary - India up to 96, best FIFA ranking in 21 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 03:21 GMT