മുംബൈ: ഇൻറർ കോണ്ടിനെൻറൽ കപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് അപ്രതീക്ഷിത പരാജയം. മൂന്നാം ജയം തേടിയിറങ്ങിയ ഇന്ത്യയെ 2-1നാണ് കിവീസ് മുട്ടുകുത്തിച്ചത്. ഇന്ത്യക്കായി സുനിൽ ഛേത്രി തുടർച്ചയായ ഏഴാം ഹോം മത്സരത്തിലും ഗോൾനേടി റെക്കോഡിട്ടു. ആന്ദ്രേ ഡി ജോങ്ങും മോസസ് ഡയറുമാണ് ന്യൂസിലൻഡിെൻറ സ്കോറർമാർ. 49ാം മിനിറ്റിൽ വലകുലുക്കി സുനിൽ ഛേത്രി ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ, അതേ മിനിറ്റിൽതന്നെ ആന്ദ്രേ ഡി ജോങ്ങിലൂടെ ന്യൂസിലൻഡ് ഗോൾ മടക്കി. 86ാം മിനിറ്റിൽ മോസസ് ഡയർ ആണ് കിവികളുടെ വിജയഗോൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.