ന്യൂഡൽഹി: പുതിയ ഫിഫ റാങ്കിങ്ങിൽ ഇന്ത്യ വീണ്ടും ആദ്യ നൂറിൽ ഇടംപിടിച്ചു. മത്സരങ്ങളൊന്നും കളിച്ചില്ലെങ്കിലും മറ്റു ടീമുകളുടെ പോയൻറ് വ്യത്യാസത്തിലാണ് ഇന്ത്യക്ക് സ്ഥാനക്കയറ്റമുണ്ടായത്. 339 േപായൻറുള്ള ഇന്ത്യ 105ൽ നിന്ന് ആറു സ്ഥാനം മെച്ചപ്പെടുത്തി 99 ലേക്കാണ് എത്തിയത്.
നേരത്തെ, കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം റാങ്കായ 96ാം സ്ഥാനത്തെത്തിയിരുന്നെങ്കിലും പിന്നീട് താഴേക്കിറങ്ങി. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ 13ാം സ്ഥാനത്താണ്. ലോക റാങ്കിൽ 33ാമതുള്ള ഇറാനാണ് ഏഷ്യയിലെ ഒന്നാമൻ. ലോക റാങ്കിങ്ങിൽ ജർമനി ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ ബ്രസീൽ, പോർചുഗൽ, അർജൻറീന, ബെൽജിയം ടീമുകളാണ് രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.