കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിച്ച ആരോൺ ഹ്യൂസ് അടുത്ത സീസണിൽ ടീമിനൊപ്പമില്ല. വടക്കൻ അയർലൻഡ് ദേശീയ താരമായ ഹ്യൂസ് സ്കോട്ടിഷ് പ്രീമിയർ ലീഗ് ടീമുമായി ഒരു വർഷത്തെ കരാറിൽ ഒപ്പിട്ടതോടെയാണ് നാലാം സീസൺ െഎ.എസ്.എല്ലിൽ ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാവില്ലെന്ന് ഉറപ്പായത്.
സ്കോട്ടിഷ് ഒന്നാം ഡിവിഷൻ ടീമായ ഹാർട്ട് ഒാഫ് മിഡ്ലൊതിയാനുമായി ഒരു വർഷത്തെ കരാറിലാണ് ഹ്യൂസ് ഒപ്പിട്ടത്. ആഗസ്റ്റ് അഞ്ചു മുതൽ 2018 മേയ് 13 വരെയാണ് സ്കോട്ടിഷ് ലീഗ് സീസൺ. െഎ.എസ്.എൽ മൂന്നാം സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു പ്രതിരോധത്തിലെ വന്മതിലായ ഹ്യൂസ്. 11 കളിയിൽ ബൂട്ടുകെട്ടി ഒരു ഗോളും നേടി. ശരാശരി താരങ്ങളുമായി ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ കോച്ച് സ്റ്റീവ് കോപ്പലിനൊപ്പം ഹ്യൂസിെൻറ പരിചയസമ്പത്തും നിർണായകമായിരുന്നു. െഎ.എസ്.എല്ലിനു പിന്നാലെ നാട്ടിലെത്തിയ ഹ്യൂസ് ജനുവരി ട്രാൻസ്ഫറിൽ സ്കോട്ടിഷ് ലീഗ് ടീമിനൊപ്പം ചേർന്നു. എട്ടു കളിയിൽ കളിച്ച വെറ്ററൻ താരത്തെ അടുത്ത സീസണിൽ ഒരു വർഷത്തേക്ക് കരാർ ചെയ്യാൻ തീരുമാനിച്ചതോടെയാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് പൂർണമായും അടഞ്ഞത്.
വടക്കൻ അയർലൻഡ് കുപ്പായത്തിൽ 104 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ 37കാരൻ യൂറോപ്പിൽ തന്നെ തുടരാനുള്ള ആഗ്രഹപ്രകാരം സ്കോട്ലൻഡിലെ ടോപ് ഡിവിഷൻ ലീഗ് ടീമുമായി കരാറിൽ ഒപ്പിടുകയായിരുന്നു. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്നു ഹാർട്ട് മിഡ്ലൊതിയാൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.