പുണെ: ഐ.എസ്.എല്‍ അവസാന സ്ഥാനക്കാരുടെ അങ്കത്തില്‍ എഫ്.സി ഗോവക്ക് ജയം. പുണെ സിറ്റിയെ അവരുടെ തട്ടകത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഗോവ അവസാന സ്ഥാനത്തുനിന്ന് കരകയറി.
ജയത്തോടെ എട്ടു കളികളില്‍ രണ്ടു ജയവും ഒരു സമനിലയും അഞ്ചു തോല്‍വിയുമായി ഏഴു പോയന്‍റുമായി സീക്കോയുടെ ടീം ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഏഴു മത്സരങ്ങളില്‍ ഒരു ജയവും മൂന്നു വീതം സമനിലയും തോല്‍വിയുമായി ആറു പോയന്‍റുള്ള പൂണെ എട്ടാം സ്ഥാനത്തേക്ക് വീണു.
32ാം മിനിറ്റില്‍ റാഫേല്‍ ലൂയിസ് കൊല്‍ഹോയാണ് മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ഗോവക്ക് ജയമൊരുക്കിയത്. ബോക്സിനുപുറത്ത് ഇടതുഭാഗത്ത് ലഭിച്ച ഫ്രീകിക്ക് റാഫേല്‍ പ്രതിരോധ മതിലിനുമുകളിലൂടെ ഉയര്‍ത്തി വലയിലേക്ക് പായിച്ചപ്പോള്‍ പുണെ ഗോളി അപൗല എഡലിന് മറുപടിയുണ്ടായില്ല. രണ്ടാം പകുതിയിലും ഗോവക്ക് തന്നെയായിരുന്നു മുന്‍തൂക്കം.
അവസാനഘട്ടത്തില്‍ ഗോള്‍നേട്ടം ഇരട്ടിയാക്കാന്‍ റാഫേല്‍ കൊല്‍ഹോക്ക് രണ്ടു സുവര്‍ണാവസരങ്ങള്‍ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ആദ്യവട്ടം ഗോളി മാത്രം മുന്നില്‍നില്‍ക്കെ ഷോട്ട് ബാറിന് മുകളിലൂടെ പറന്നപ്പോള്‍ രണ്ടാം തവണ ഗോളിയെ മറികടന്നെങ്കിലും പുണെ ഡിഫന്‍ഡര്‍ രാഹുല്‍ ബെക്കെ ഗോള്‍ലൈന്‍ സേവിലൂടെ പുണെയുടെ പരാജയഭാരം കൂടാതെ കാത്തു.
.@FCGoaOfficial hold on to Rafael Coelho's first half strike & take home 3 points against @FCPuneCity. #ISLRecap #PUNvGOA #LetsFootball pic.twitter.com/aGm15pxRxc
— Indian Super League (@IndSuperLeague) November 3, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.