അനസ് ജംഷഡ്പുര്‍ എഫ്.സിയിൽ; റിനോ, ഇസൂമി, ജാക്കിചന്ദ് ബ്ലാസ്റ്റേഴ്‌സിൽ

മുംബൈ: മലയാളി താരം റിനോ ആന്റോ, സൂപ്പർ മിഡ്ഫീൽഡർ അരാത്ത ഇസൂമി, വടക്കുകിഴക്കൻ താര ജാക്കിചന്ദ് സിങ്  എന്നിവർ ഐ.എസ്.എല്‍ നാലാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിയും. ഇന്ന് മുംബൈയിൽ നടന്ന പ്ലെയർ ഡ്രാഫ്റ്റിലൂടെയാണ് പുതിയ സീസണിലേക്കുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. മലയാളി ഫുട്ബാൾ താരം അനസ് എടത്തൊടികയെ ജംഷഡ്പുര്‍ ഫുട്ബാൾ ക്ലബ് സ്വന്തമാക്കി. ഒരു കോടി പത്ത് ലക്ഷം രൂപക്കാണ് ടാറ്റ ടീം അനസിനെ ലേലത്തിൽ പിടിച്ചത്. മുംബൈയിൽ ആരംഭിച്ച താരലേലത്തില്‍ ആദ്യ അവസരം ലഭിച്ച ജംഷ്ഡ്പുര്‍ എഫ്.സി അനസിനെ തെരഞ്ഞെടുക്കുകയായിരുന്നു.  അനസിൻെറ അതേ മൂല്യമുണ്ടായിരുന്ന യുവതാരം യൂജിങ്സൻ ലിങ്ദോയെ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത സ്വന്തമാക്കി. മലയാളി താരം സക്കീർ മുംണ്ടംപാറയെ മുംബൈ സിറ്റി എഫ്സിക്കായി കളിക്കും. 


പ്രതിരോധ താരം റിനോ ആന്‍റോയെ 63 ലക്ഷം രൂപക്കാണ് റിനോ ലേലം കൊണ്ടത്. ഐ ലീഗ് ചാമ്പ്യന്‍മാരായ ഐസ്വാള്‍ എഫ്.സിയുടെ യുവതാരം ലാല്‍റുതാരയെയും ബ്ലാസ്റ്റേഴ്‌സ് പിടിച്ചു. 25 ലക്ഷം രൂപയാണ് ലേല തുക. ട്വിറ്ററിലൂടെ വിനീത് തന്നെയാണ് കരാറിലേർപ്പെട്ട വിവരം ഫുട്ബാൾ പ്രേമികളെ അറിയിച്ചത്. കേരളാ നിരയിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. ബ്ലാസ്റ്റേഴ്സിനായി താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ചുമതല വഹിച്ച മുൻ ഷില്ലോങ് ലജോങ് പരിശീലകൻ താങ്ബോയിയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള കളിക്കാരെ ടീമിലെത്തിച്ചത്. മൊത്തം 13 താരങ്ങളെ ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചു. ബ്ലാസ്റ്റേഴ്സ് നിരയിലെ സൂപ്പർതാരങ്ങളായ സി.കെ വിനീതിനെയും സന്ദേശ് ജിങ്കാനെയും ടീം മാനേജ്മെന്റ് നിലനിർത്തിയിരുന്നു. 


കേരളാ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ താരങ്ങൾ
ഗോൾകീപ്പർ:സുഭാശിഷ് റോയ് ചൗധരി (37 ലക്ഷം)
ഡിഫൻഡർമാർ: 1. റിനോ ആന്റോ (63 ലക്ഷം) 2. ലാൽറ്വാതാരാ (25 ലക്ഷം) 3. ലാൽതാക്കിമ (10 ലക്ഷം) 4. പ്രീതം കുമാർ സിങ് 5. സാമുവൽ ശതബ്മിഡ്ഫീൽഡർമാർ: 1. മിലാൻ സിങ് (45 ലക്ഷം) 2. അരാത്ത ഇസൂമി (40 ലക്ഷം) 3. ജാക്കിചന്ദ് സിങ് (55 ലക്ഷം) 4. സിയാം ഹങ്കൽ (31 ലക്ഷം) 5. ലോകൻ മീട്ടെ 6. അജിത് ശിവൻ
സ്ട്രൈക്കർ: കരൺ സാഹ്നി


മറ്റു ടീമുകൾ സ്വന്തമാക്കിയ താരങ്ങൾ:

ജംഷഡ്പുർ എഫ്സി
1. അനസ് എടത്തൊടിക (1.10 കോടി) 2. സുബ്രതാ പോൾ (87 ലക്ഷം) 3. മെഹ്താബ് ഹുസൈൻ (50 ലക്ഷം) 4. സൗവിക് ചക്രബർത്തി (45 ലക്ഷം) 5. റോബിൻ ഗുരുങ് (31 ലക്ഷം) 6. ബികാഷ് ജയ്റു (55 ലക്ഷം) 7. ജെറി (55 ലക്ഷം) 8. സൗവിക് ഘോഷ് (18 ലക്ഷം) 9. സഞ്ജീബൻ ഘോഷ് (എട്ടു ലക്ഷം) 10. ഫാറൂഖ് ചൗധരി (ഏഴു ലക്ഷം) 11. സുമീത് പാസി 12. യുമ്നം രാജു 13. ആഷിം ബിശ്വാസ് 14. സൈറുവാത്ത് കിമ (10 ലക്ഷം) 15. സിദ്ധാർഥ് സിങ്

ഡൽഹി ഡൈനാമോസ്
1. ആൽബിനോ ഗോമസ് (50 ലക്ഷം) 2. പ്രീതം കോട്ടാൽ (75 ലക്ഷം) 3. ലാലിയൻസ്വാല ചാങ്തെ (15 ലക്ഷം) 4. സേനാ റാൾട്ടെ (27 ലക്ഷം) 5. സെയ്ത്യാസെൻ സിങ് (50 ലക്ഷം) 6. പ്രതീക് ചൗധരി (30 ലക്ഷം) 7. വിനീത് റായി (12 ലക്ഷം) 8. റോമിയോ ഫെർണാണ്ടസ് (50 ലക്ഷം) 9. സുഖ്ദേവ് പാട്ടീൽ (10 ലക്ഷം) 10. സാജിദ് ദോട്ട് (10 ലക്ഷം) 11. റോവിൽസൻ റോഡ്രിഗസ് 12. മുമ്മുൻ ലോഗുൻ  13. അർണബ് ദാസ് ശർമ 14. സിമ്രാൻജീത് സിങ് 15. ഡേവിഡ് എൻഗായിട്ടെ (12 ലക്ഷം)
 

എഫ്.സി പുണെ സിറ്റി
1. ആദിൽ ഖാൻ (32 ലക്ഷം) 2. കീൻ ലൂയിസ് (40 ലക്ഷം) 3. ജുവൽ രാജ (26 ലക്ഷം) 4. നിം ദോർജീ (15 ലക്ഷം) 5. ഐസക് വൻമൽസാവ്മ (15 ലക്ഷം) 6. വെയിൻ വാസ് (8 ലക്ഷം) 7. ഹർപ്രീത് സിങ് (6 ലക്ഷം) 8. കമൽജിത് സിങ് (1 ലക്ഷം) 9. ബൽജിത് സാഹ്‌നി (37 ലക്ഷം) 10. രോഹിത് കുമാർ 11. അജയ് സിങ് 12. ഗുർതേജ് സിങ് 13. പവൻ കുമാർ 14. ലാൽചുവാൻമ ഫനായ്

അത്‌ലറ്റിക്കോ ഡി കൊൽക്കത്ത
1. യൂജെങ്സൻ ലിങ്ദോ (1.10 കോടി) 2. കീഗൻ പെരേറിയ (28 ലക്ഷം) 3. ഷങ്കർ സാംപിംഗിരിരാജ് (25 ലക്ഷം) 4. ജയേഷ് റാണ (49 ലക്ഷം) 5. അൻവർ അലി (35 ലക്ഷം) 6. ഹിതേഷ് ശർമ (10 ലക്ഷം) 7. റോബിൻ സിങ് (65 ലക്ഷം) 8. റൂപർട്ട് നോങ്ഗ്രൂം (49 ലക്ഷം) 9. അശുതോഷ് മേഹ്‌ത്ത (45 ലക്ഷം) 10. അഗസ്റ്റിൻ ഫെർണാണ്ടസ് 11. റൊണാൾഡ് സിങ് 12. കുൻസാങ് ബൂട്ടിയ 13. ബിപിൻ സിങ്

എഫ്.സി ഗോവ
1. നാരായൺ ദാസ് (58 ലക്ഷം) 2. പ്രണോയ് ഹാൽദെർ (58 ലക്ഷം) 3. ചിങ്ഗ്ലെൻസാന സിങ് (19 ലക്ഷം) 4. ബ്രണ്ടൻ ഫെർണാണ്ടസ് (27.5 ലക്ഷം) 5. സെരിട്ടൻ ഫെർണാണ്ടസ് (15 ലക്ഷം) 6. പ്രതേഷ് ശിരോദ്കർ (24 ലക്ഷം) 7. മുഹമ്മദ് അലി (1 ലക്ഷം) 8. ജോവൽ മാർട്ടിൻസ് 9. അമയ് റനവാഡെ 10. ആന്റണി ഡിസൂസ 11. മുഹമ്മദ് യാസിർ 12. ബ്രൂണോ കൊളോസോ 13. നവീൻ കുമാർ

മുംബൈ സിറ്റി എഫ്.സി
1. ബൽവന്ത് സിങ് (65 ലക്ഷം) 2. അരിന്ദം ഭട്ടാചാര്യ (64 ലക്ഷം) 3. രാജു ഗെയ്ക്കവാദ് (47 ലക്ഷം) 4. അഭിനാഷ് റൂയിദാസ് (18 ലക്ഷം) 5. സഹീൽ ടവോര (6 ലക്ഷം) 6. ഐബോർലാങ് ഖോങ്ജീ (35 ലക്ഷം)7. സഞ്ജു പ്രധാൻ (30 ലക്ഷം)‌ 8. ബിശ്വജിത് സാഹ (6 ലക്ഷം) 9. മെഹ്റാജുദ്ദീൻ വാഡു 10. പ്രഞ്ജാൽ ഭൂമിജ് 11. കുനാൽ സാവന്ത് 12. കിം കിമ 13. സക്കീർ മുണ്ടംപാറ (18 ലക്ഷം)

നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡ്
1. ഹാളിചരൺ നർസാരി (45 ലക്ഷം) 2. നിർമൽ ഛേത്രി (35 ലക്ഷം) 3. ലാൽറിൻഡിക റാൾട്ടെ (50 ലക്ഷം) 4. റോബർട്ട് എൽ. (25 ലക്ഷം) 5. സീമിങ്‌ലെൻ ദങ്കൽ (37.5 ലക്ഷം) 6. റീഗൻ സിങ് (25 ലക്ഷം) 7. ഗുർസീംരത്ത് ഗിൽ 8. എം. മീട്ടെ (16 ലക്ഷം) 9. അബ്ദുൽ ഹക്ക് 10. ലാൽറെംബൂയ ഫെനായ് 11. ഗുർപ്രീത് സിങ് 12. രവി കുമാർ (15 ലക്ഷം) 13. സുശീൽ മീട്ടെ

ബെംഗളൂരു എഫ്.സി
1. ലാൽത്വാംവിയ റാൾട്ടെ (37 ലക്ഷം) 2. രാഹുൽ ഭേക്കെ (43 ലക്ഷം) 3. ഹർമൻ‌ജ്യോത് സിങ് ഖാബ്ര (52 ലക്ഷം) 4. സുഭാശിഷ് ബോസ് (17 ലക്ഷം) 5. ലെന്നി റോഡ്രിഗസ് (60 ലക്ഷം) 6. ആൽവിൻ ജോർജ് (15 ലക്ഷം) 7. തവോകിങ് ഹവോകിപ് (30 ലക്ഷം) 8. അഭ്‌റാ മണ്ഡൽ (10 ലക്ഷം) 9. ബോയ്താങ് ഹവോകിപ്പ് 10. കോളിൻ അബ്രാഞ്ചസ് 11. ജോയ്നർ ലൂറന്‍സോ 12. കാൽവിൻ അഭിഷേക്

ചെന്നൈയിൻ എഫ്.സി
1. തോയി സിങ് (57 ലക്ഷം) 2. ധനചന്ദ്ര സിങ് (50 ലക്ഷം) 3. ബിക്രംജീത് സിങ് (53 ലക്ഷം) 4. ജെർമൻപ്രീത് സിങ് (12 ലക്ഷം) 5. പവൻ കുമാർ (25 ലക്ഷം) 6. ഫുൽഗാന്‍സോ കാർഡോസോ (30 ലക്ഷം) 7. കീനൻ അൽമെയ്‍ഡ (20 ലക്ഷം) 8. മുഹമ്മദ് റാഫി (3 ലക്ഷം) 9. ഗണേഷ് ധനപാൽ 10. സഞ്ജയ് ബൽമുച്ചൂ 11. ഷാഹിൻ ലാൽ 12. ഫ്രാൻസിസ്കോ ഫെർണാണ്ടസ്

Tags:    
News Summary - Indian Super League Players Draft: ana edathodika to Jamshedpur FC rino anto to kerala blasters -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.